രണ്ടാം വയസിൽ പരിചരിക്കാനെത്തിയ യുവതി തട്ടിക്കൊണ്ടുപോയി; നീണ്ട 51 വർഷങ്ങൾക്ക് ശേഷം കുടുംബവുമായി വീണ്ടുമൊരു ഒത്തുചേരൽ

കുടുംബവുമായി വേർപെട്ട് ജീവിക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. കാണാതെപോയി, തട്ടികൊണ്ടുപോയി തുടങ്ങിയ നിരവധി വാർത്തകൾ എന്നും നമ്മൾ കേൾക്കാറുണ്ട്. അവരുടെ ഒക്കെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്നും നമ്മളൊക്കെ ചിന്തിക്കാറുണ്ട്. പലരുടെയും ജീവിതം നരകതുല്യമാകാറാണ്. അത്തരത്തിൽ ഒരു ജീവിതകാലം മുഴുവൻ നരകിക്കേണ്ടി വന്ന സ്ത്രീയാണ് മെലിസ ഹൈസ്മിത്ത്. 51 വർഷങ്ങൾക്ക് മുൻപ് പരിചാരിക തട്ടിയെടുത്ത ആ കുഞ്ഞ് 53 വയസിൽ കുടുംബത്തെ കണ്ടെത്തിയിരിക്കുകയാണ്.
ടെക്സസിൽ ജനിച്ച മെലിസ ഹൈസ്മിത്തിനെ 1971 ൽ പിഞ്ചുകുഞ്ഞായിരിക്കുമ്പോൾ തട്ടിക്കൊണ്ടുപോയതാണ്. നോക്കാനെത്തിയ അവരുടെ ആയയാണ് തട്ടിക്കൊണ്ടുപോയത്. തുടർന്ന് റൺവേയിലും തെരുവുകളിലുമെല്ലാം ബാല്യവും കൗമാരവുമൊക്കെ അവർക്ക് കഴിയേണ്ടിവന്നു. 1971-ൽ രണ്ടാം വയസിലാണ് തട്ടികൊണ്ടുപോയത്. അതിനാൽ അവൾ മെലാനി എന്ന പേരിൽ വളർന്നു, വളർന്നപ്പോഴും യഥാർത്ഥ മാതാപിതാക്കളിൽ നിന്ന് അകന്നുപോയതായി അറിയില്ലായിരുന്നു. എന്നാൽ കൗമാരക്കാരിയായപ്പോൾ കാര്യങ്ങൾ വ്യക്തമായി.
ചില അമ്പരപ്പിക്കുന്ന ആകസ്മികതകളാൽ, 51 വർഷങ്ങൾക്ക് ശേഷം അടുത്തിടെ യുവതി തന്റെ ജീവശാസ്ത്രപരമായ മാതാപിതാക്കളുമായി വീണ്ടും ഒന്നിച്ചു. സ്ത്രീയെ കുടുംബത്തിലേക്ക് തിരികെ സ്വാഗതം ചെയ്യാൻ സഹോദരങ്ങളും തയ്യാറായി. അവർ മാതാപിതാക്കളുമായി വീണ്ടും ഒന്നിച്ച നിമിഷം ക്യാമറയിൽ പകർത്തുകയും ഗുഡ് ന്യൂസ് മൂവ്‌മെന്റ് എന്ന ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെക്കുകയും ചെയ്തു. വിഡിയോ ഇതിനോടകം ഒട്ടേറെ ലൈക്കുകൾ നേടിക്കഴിഞ്ഞു. ബേബി സിറ്റർ തട്ടിക്കൊണ്ടുപോകുമ്പോൾ മെലിസയ്ക്ക് 21 മാസം പ്രായമായിരുന്നു. എന്തായാലും വൈകാരികമായ ഈ നിമിഷം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
Story Highlights: women abducted 51 years ago finally meets her family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here