Advertisement

രാജ്യാന്തര മേളയ്ക്ക് നാളെ കൊടിയേറ്റം; സിനിമാകാഴ്ചകളുടെ പരിണാമവുമായി സിഗ്നേച്ചർ ചിത്രം

December 8, 2022
Google News 2 minutes Read

രാജ്യാന്തര മേളയ്ക്ക് നാളെ കൊടിയേറ്റം. കഥാപരിണാമവും അടയാളപ്പെടുത്തുന്ന അവിസ്മരണീയ മുഹൂർത്തങ്ങളുമായി രാജ്യാന്തര മേളയുടെ സിഗ്നേച്ചർ ചിത്രം. തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ അനിമേഷൻ ചിത്രത്തിലാണ് സിനിമയുടെ ആരംഭം മുതൽ ഓ ടി ടി വരെയുള്ള മാറ്റവും ഡ്രൈവ് ഇൻ തിയേറ്റർ വരെയുള്ള സിനിമാക്കാഴ്ചകളും അടയാളപ്പെടുത്തുന്നത്.(27th iffk starting from tommorow)

ലോകക്ലാസിക്കുകൾ മുതൽ ന്യു ജെൻ ചിത്രങ്ങൾ വരെ മുപ്പതോളം ചലച്ചിത്രങ്ങളുടെ ഫ്രെയിമുകളാണ് നാല്പത്തി മൂന്നു സെക്കന്റ് ദൈർഘ്യമുള്ള സിഗ്നേച്ചർ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.അനന്തപുരിയുടെ ചരിത്രം അടയാളപ്പെടുത്തുന്ന സ്ഥലങ്ങളുടേയും സംസ്‌കൃതിയുടേയും പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. പ്രമുഖ ഇല്ലസ്ട്രേറ്റർ ഗിരീഷ് എ വി യാണ് തോൽപ്പാവ കൂത്തിൽ തുടങ്ങി മൾട്ടി പ്ലക്‌സ്‌ വരെ എത്തി നിൽക്കുന്ന കാഴ്ചയുടെ പരിണാമം ഒരുക്കിയിരിക്കുന്നത്.

Read Also: ഗുജറാത്തിൽ ബിജെപി ഒരിക്കലും ജയിച്ചിട്ടില്ലാത്ത സീറ്റുകൾ; ഇവിടെ സമവാക്യങ്ങൾ മാറുന്നതെങ്ങനെ ?

സ്വീഡിഷ് സംവിധായകൻ താരിഖ് സലെയുടെ ബോയ് ഫ്രം ഹെവൻ, അമാൻ സച്ചിദേവിന്റെ ഓപ്പിയം, ഫ്രഞ്ച് ചിത്രമായ ബോത്ത് സൈഡ്‌സ് ഓഫ് ദി ബ്ലേഡ്, കൊറിയൻ ചിത്രമായ ബ്രോക്കർ ബ്രോക്കർ തുടങ്ങി 60-ലധികം ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദർശനത്തിന് തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രമേള വേദിയാകും.

Story Highlights: 27th iffk starting from tommorow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here