പ്രധാന പ്രതിപക്ഷപാര്‍ട്ടിയെന്ന ആം ആദ്മി സ്വപ്‌നം പൊലിഞ്ഞോ?

ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്തിയെങ്കിലും ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ആവേശം ചോര്‍ന്ന് ആം ആദ്മി പാര്‍ട്ടി. കോണ്‍ഗ്രസിനെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തേക്ക് വരുമെന്ന് പലരും പ്രവചിച്ചെങ്കിലും പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ ഗുജറാത്തില്‍ എഎപിക്ക് രണ്ട് സീറ്റുകളില്‍ മാത്രമേ ലീഡ് ചെയ്യാനാകുന്നുള്ളൂ. ഹിമാചല്‍ പ്രദേശിലാണെങ്കില്‍ ആം ആദ്മി പാര്‍ട്ടി ചിത്രത്തില്‍ തന്നെയില്ല. (aap loose hope in himachal pradesh and gujarat)
ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും കോണ്‍ഗ്രസിനെ മറികടന്ന് മുഖ്യപ്രതിപക്ഷമായി മാറാന്‍ എഎപിക്ക് സാധിച്ചാല്‍ ഒരു വിശാല പ്രതിപക്ഷ സഖ്യത്തെ മുന്നില്‍ നിന്ന് നയിക്കുന്നതിനുള്ള വിലപേശല്‍ ശക്തി എഎപി ആര്‍ജിക്കുമെന്നും വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച പോലൊരു സ്വാധീനം കനത്ത പ്രചരണം നടത്തിയിട്ടും ഇരുസംസ്ഥാനങ്ങളിലും എഎപിക്ക് നേടാനായില്ല.
ഗുജറാത്തില്‍ ബിജെപി 130 സീറ്റുകളിലും കോണ്‍ഗ്രസ് 44 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. ഹിമാചല്‍ പ്രദേശില്‍ ബിജെപി 36 സീറ്റുകളിലും കോണ്‍ഗ്രസ് 31 സീറ്റുകളിലും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഹിമാചലില്‍ നടന്നുവരുന്നത്.
Story Highlights: aap loose hope in himachal pradesh and gujarat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here