Advertisement

വികസന രാഷ്ട്രീയം വിജയിച്ചു, നെഗറ്റീവ് രാഷ്ട്രീയം പരാജയപ്പെട്ടു; ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതികരിച്ച് ബിജെപി

December 8, 2022
Google News 1 minute Read

ഗുജറാത്തിൽ വികസന രാഷ്ട്രീയം വിജയിച്ചു എന്ന് ബിജെപി. കോൺഗ്രസിൻ്റെ നെഗറ്റീവ് രാഷ്ട്രീയം പരാജയപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയിലും ബിജെപിയിലും ജനങ്ങൾക്കുള്ള വിശ്വാസമാണ് ഇത് തെളിയിക്കുന്നത് എന്നും ബിജെപി വക്താവ് യമൽ വ്യാസ് വ്യക്തമാക്കി. ഗുജറാത്തിൽ 158 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്.

“പാർട്ടിയുടെ ഇരട്ട എഞ്ചിൻ വികസന അജണ്ടയുടെ വിജയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയിലും ബിജെപിയിലും ജനങ്ങൾക്കുള്ള വിശ്വാസമാണ് ഇത് തെളിയിക്കുന്നത്. സംസ്ഥാനത്ത് പാർട്ടി നടപ്പാക്കിയ വികസന അജണ്ടകൾക്കുള്ള വിജയമാണ് ഇത്. കോൺഗ്രസ് തങ്ങളുടെ പാഠങ്ങൾ പഠിക്കണം. നെഗറ്റീവ് പൊളിറ്റിക്സ് അവരെ എവിടെയും എത്തിക്കില്ല. സംസ്ഥാനത്ത് കോൺഗ്രസ് തുടച്ചുനീക്കപ്പെട്ടു.”- യമൽ വ്യാസ് പറഞ്ഞു.

ഗുജറാത്തിൽ റെക്കോർഡ് വിജയമായി ബിജെപിയുടെ ജൈത്രയാത്ര തുടരുകയാണ്. ഇതാദ്യമായാണ് 50 ശതമാനത്തിലേറെ വോട്ടുകളുമായി ഒരു പാർട്ടി തെരഞ്ഞെടുപ്പ് വിജയിക്കുന്നത്. ബിജെപിയുടെ ഈ വിജയത്തിൽ നിർണായകമായത് സ്ത്രീകളുടെ വോട്ടാണ്. കാരണം ഗുജറാത്തിൽ ജനസംഖ്യയുടെ പകുതിയിലേറെയും സ്ത്രീകളാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന കണക്ക് പ്രകാരം സംസ്ഥാനത്തെ 4.9 കോടി വോട്ടർമാരിൽ 2.37 കോടിയും സ്ത്രീകളാണ്. അതുകൊണ്ട് തന്നെ ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്ത്രീ വോട്ടർമാരുടെ വോട്ട് നേടുകയെന്നത് രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ച് ഏറെ നിർണായകമാണ്.

Story Highlights: bjp reponds gujarat election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here