Advertisement

ഗുജറാത്തിൽ ഭരണത്തുടർച്ചയിൽ റെക്കോഡിടാൻ ബിജെപി

December 8, 2022
Google News 2 minutes Read

ഗുജറാത്തിൽ ഭരണത്തുടർച്ചയിൽ റെക്കോഡ് നേടാൻ ബി ജെ പി. കോൺഗ്രസ് കോട്ടയായ വടക്കൻ ഗുജറാത്തിൽ ബിജെപിയുടെ മുന്നേറ്റം. ഘട്‌ലോഡിയ മണ്ഡലത്തിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ മുന്നേറുന്നു.

വഡ്ഗാമിൽ ജിഗ്നേഷ് മേവാനിയും, കംബാലിയയിൽ ആപിന്റെ ഇസുദാൻ ഗദ്വിയും മുന്നേറുകയാണ്. ഗാന്ധി നഗർ സൗത്തിൽ നിന്ന് അൽപേഷ് ഠാക്കുർ മാത്രമാണ് പിന്നിൽ നിൽക്കുന്നത്. വിരാംഗത്തിൽ ഹാർദിക് പട്ടേലും പിന്നിലാണ്. ജംനഗറിൽ ബിജെപിയുടെ റിവാബ ജഡേജയും മുന്നിൽ തന്നെയാണ്.

Read Also: ഗുജറാത്തിൽ ബിജെപി ഒരിക്കലും ജയിച്ചിട്ടില്ലാത്ത സീറ്റുകൾ; ഇവിടെ സമവാക്യങ്ങൾ മാറുന്നതെങ്ങനെ ?

കോൺഗ്രസിൽ നിന്ന് ബിജെപിയിലേകക് ചേക്കേറിയ ഹാർദിക് പട്ടേൽ വലിയ വിജയ പ്രതീക്ഷയാണ് വയ്ക്കുന്നത്. ബിജെപി 135 നും 145 നും മധ്യേ സീറ്റുകൾ നേടുമെന്നാണ് ഹാർദിക് നടത്തിയ പ്രവചനം.

Story Highlights: BJP to set a new record in Gujarat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here