തിയോഗ് മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ഥി രാകേഷ് സിന്‍ഹ പിന്നില്‍

ഹിമാചല്‍ പ്രദേശിലെ തിയോഗ് മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ഥി രാകേഷ് സിന്‍ഹ പിന്നില്‍. സിപിഐഎമ്മിന്റെ ശക്തികേന്ദ്രമായി മാറിയ തിയോഗില്‍ വിജയപ്രതീക്ഷയിലാണ് ഇടത് നേതാക്കളെല്ലാം. എന്നാല്‍ ആ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുമോ എന്ന ആശങ്കയാണ് ഫലസൂചനകള്‍ നല്‍കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി അജയ് ശ്യാം ആണ് മുന്നില്‍.
2017 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 24,791 വോട്ടുകള്‍ സ്വന്തമാക്കിയാണ് രാകേഷ് സിന്‍ഹ വിജയിച്ചത്. തൊട്ടുപിന്നാലെ 22,808 വോട്ടുകളുമായി ബിജെപിയുടെ രാകേഷ് വര്‍മയുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ദീപക് രാഹോറിന് 9,101 വോട്ടുകള്‍ മാത്രമാണ് അന്ന് നേടാന്‍ സാധിച്ചത്. ഈ ഫലം ആവര്‍ത്തിക്കുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.
ഇത്തവണ മണ്ഡലത്തില്‍ ത്രികോണ മത്സരവുമല്ല, മറിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇന്ദു വര്‍മ കൂടി തെരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് വന്നതോടെ നാല് പേര്‍ തമ്മിലാണ് മത്സരം.
Story Highlights: CPIM candidate rakesh singha is behind in Theog constituency
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here