റോളക്സ് വാച്ച് വാങ്ങിത്തരുമോ എന്ന് ആസിഫ് അലി, സർപ്രൈസ് സമ്മാനവുമായി മമ്മൂട്ടി

റോളക്സ് വാച്ച് വാങ്ങിത്തരുമോ എന്ന് ആസിഫ് അലി, സർപ്രൈസ് സമ്മാനവുമായി മമ്മൂട്ടി. ആസിഫ് അലിക്ക് സമ്മാനം നൽകുന്നതിന്റെ ചിത്രങ്ങളും വിഡിയോ ക്ലിപ്പുകളും പുറത്തുവന്നിട്ടുണ്ട്. റോഷാക്ക് സിനിമയുടെ വിജയാഘോഷ വേദിയിലെ നടൻ ദുൽഖർ സൽമാൻറെ സാന്നിധ്യവും ഏറെ ശ്രദ്ധേയമായി.(mammootty gifted a rolex watch to asif ali)
‘വിക്രം’ വൻ വിജയമായപ്പോൾ കമൽഹാസൻ സൂര്യക്ക് റോളക്സ് വാച്ച് വാങ്ങിച്ചുകൊടുത്തിരുന്നല്ലോയെന്ന് പറഞ്ഞാണ് മമ്മൂട്ടി സമ്മാനത്തെ കുറിച്ച് സൂചന നൽകിയത്. ആസിഫ് അലിക്ക് പണമൊന്നും കൊടുത്തില്ല. റോളക്സ് വാച്ച് വാങ്ങിച്ചു തരുമോ എന്ന് ആസിഫ് അലി ചോദിച്ചിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.
എന്തെങ്കിലും പറയൂ എന്ന് അവതാരക അഭ്യർഥിച്ചപ്പോൾ സന്തോഷം പ്രകടിപ്പിക്കുക മാത്രം ചെയ്‌ത് ആസിഫ് അലി സ്റ്റേജ് വിട്ടിറങ്ങുകയായിരുന്നു. കണ്ണുകൾ കൊണ്ട് മാത്രം അഭിനയിച്ച ആസിഫ് അലിയെ പ്രേക്ഷകർ തിരിച്ചറിഞ്ഞത് വലിയ അംഗീകാരമാണെന്നും നേരത്തെ മമ്മൂട്ടി പറഞ്ഞിരുന്നു.
മനുഷ്യന്റ ഏറ്റവും എക്സ്പ്രെസീവായ അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകൾ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, സൂക്ഷിച്ച് നോക്കണം. കണ്ണുകളിലൂടെയാണ് ആസിഫ് ഈ സിനിമയിലുണ്ടെന്ന് ആളുകൾക്ക് മനസിലായത്. അത്രത്തോളം ആ നടൻ കണ്ണ് കൊണ്ട് ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഞങ്ങൾക്കെല്ലാം വികാരം പ്രകടിപ്പിക്കാൻ മറ്റ് അവയവങ്ങളെല്ലാമുണ്ടായിരുന്നെങ്കിൽ ആസിഫിന് കണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ – മമ്മൂട്ടി കൂട്ടിച്ചേർത്തു.
Story Highlights: mammootty gifted a rolex watch to asif ali
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here