Advertisement

യുഎഇയിൽ ആകാശ വിസ്മയം; വരാനിരിക്കുന്നത് ഏറ്റവും വലിയ ഉത്ക വർഷം

December 8, 2022
Google News 2 minutes Read
uae to witness meteor shower

യുഎഇയിൽ വരാനിരിക്കുന്നത് ഏറ്റവും വലിയ ഉത്ക വർഷം. ഈ വർഷത്തെ ഏറ്റവും അവസാന ഉത്ക വർഷമാണ് വരാനിരിക്കുന്നതെന്ന് ദുബായ് ആസ്‌ട്രോണമി ഗ്രൂപ്പ് അറിയിച്ചു. ( uae to witness meteor shower )

ഡിസംബർ 14-15 ദിവസങ്ങളിൽ ആകാശ വിസ്മയം തീർക്കാൻ മണിക്കൂറൽ 150 ഉത്കകളാകും വർഷിക്കുക. സെക്കൻഡിൽ 70 കി.മി വേഗതയിലാകും ഉത്ക വർഷം. അന്തരീക്ഷ മലിനീകരണവും മറ്റും കാരണം ഇത്രയധികം ഉത്കകൾ മനുഷ്യ നേത്രങ്ങൾക്ക് കാണാനാകില്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

ഈ ആകാശ വിസ്മയം കാണാൻ പ്രത്യേക ഉപകരണങ്ങളോ മറ്റോ ആവശ്യമില്ലെന്ന് ദുബായ് ആസ്‌ട്രോണമി ഗ്രൂപ്പ് സിഇഒ അൽ ഹരിരി അറിയിച്ചു.

Story Highlights: uae to witness meteor shower

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here