2023-25 സാമ്പത്തികവർഷത്തേക്കുള്ള ദുബായ് ബജറ്റിന് അംഗീകാരം

2023-25 സാമ്പത്തികവർഷത്തേക്കുള്ള ദുബായ് ബജറ്റിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ബജറ്റിൻ്റെ വിശദാംശങ്ങൾ അറിയിച്ചത്.
ജനങ്ങളെ സേവിക്കാനും വ്യവസായങ്ങൾക്ക് പിന്തുണ നൽകാനും എല്ലാവർക്കും മികച്ച സേവനങ്ങൾ നൽകാനുമാണ് ദുബായ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.
Story Highlights: 2023-25 dubai budget update
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here