Advertisement

ഹിമാചല്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും; നിയമസഭാ കക്ഷിയോഗത്തില്‍ പ്രമേയം പാസായി

December 9, 2022
Google News 2 minutes Read
congress high command will decide himachal chief minister

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഷിംലയില്‍ ചേരുന്ന നിയമസഭാ കക്ഷിയോഗത്തില്‍ ഒറ്റവരി പ്രമേയം പാസാക്കി. 0ഓളം എംഎല്‍എമാര്‍ പ്രതിഭാ സിംഗിനെ മുഖ്യമന്ത്രിയാക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. പകുതിയോളം എംഎല്‍എമാരുടെ പിന്തുണ സുഖ്‌വിന്ദര്‍ സിംഗിനും ലഭിച്ചതോടെയാണ് തീരുമാനം ഹൈക്കമാന്‍ഡിലേക്കെത്തിയത്. കേന്ദ്രനിരീക്ഷക
രുമായി എംഎല്‍എമാര്‍ ചര്‍ച്ച നടത്തി.

അന്തരിച്ച മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വീരഭദ്രസിംഗിന്റെ ഭാര്യ പ്രതിഭാ സിംഗ്, ഹിമാചല്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുഖ്വീന്ദര്‍ സിംഗ് എന്നിവര്‍ക്കാണ് സാധ്യത. പ്രതിഭാ സിംഗ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നതിനോടാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിനും താത്പര്യം. പ്രതിഭാ സിംഗിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി രംഗത്തെത്തി.

Read Also: ഗുജറാത്ത് മന്ത്രിസഭാ രൂപീകരണം; ബിജെപി നിയമസഭാ കക്ഷിയോഗം നാളെ

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേലിന്റെ വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞു. പിസിസി ആസ്ഥാനത്ത് പ്രതിഭാ സിംഗ് അനുകൂലികള്‍ മുദ്രാവാക്യം വിളിച്ചും നിലപാടറിയിച്ചു. താക്കൂര്‍ അല്ലെങ്കില്‍ ബ്രാഹ്‌മണ വിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രിയാകുന്നതാണ് ഹിമാചലില്‍ പതിവ്. വീരഭദ്ര സിംഗിന്റെ തുടര്‍ച്ചക്കായി ഭാര്യ പ്രതിഭ സിംഗിനെ മുഖ്യമന്ത്രി ആക്കണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം. പാര്‍ട്ടിയെ വിജയത്തിലേക്കെത്തിച്ചതില്‍ വലിയ പങ്കുള്ളതിനാല്‍ പിസിസി അധ്യക്ഷ പ്രതിഭ സിങ്ങിന്റെ നിലപാടും നിര്‍ണായകമാണ്. പ്രതിഭാ സിംഗ് ഉടന്‍ മാധ്യമങ്ങളെ കാണും.

Story Highlights: congress high command will decide himachal chief minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here