Advertisement

ഗുജറാത്ത് മന്ത്രിസഭാ രൂപീകരണം; ബിജെപി നിയമസഭാ കക്ഷിയോഗം നാളെ

December 9, 2022
Google News 3 minutes Read
gujarat BJP Legislative Party meet for cabinet formation

ഗുജറാത്തില്‍ മന്ത്രിസഭാ രൂപീകരണം ചര്‍ച്ച ചെയ്യാന്‍ ബിജെപി നിയമസഭാ കക്ഷിയോഗം നാളെ നടക്കും. ഗാന്ധി നഗറിലെ പാര്‍ട്ടി ആസ്ഥാനത്താണ് നിയമസഭാ കക്ഷി യോഗം. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്ക് കേന്ദ്രനേതൃത്വം മൂന്ന് നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്.(gujarat BJP Legislative Party meet for cabinet formation)

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ രാജി സമര്‍പ്പിച്ചതായി ബിജെപി ചീഫ് വിപ്പ് പങ്കജ് ദേശായി അറിയിച്ചു. ‘മുഖ്യമന്ത്രിയുടെ രാജി ഗവര്‍ണര്‍ ആചാര്യ ദേവവ്രത് സ്വീകരിച്ചു. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനായി ശനിയാഴ്ച രാവിലെ എല്ലാ എംഎല്‍എമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. രാവിലെ 10 മണിക്കായിരിക്കും യോഗം. യോഗത്തില്‍ പുതിയ മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും പങ്കജ് ദേശായി പറഞ്ഞു.

ഡിസംബര്‍ 12ന് ഭൂപേന്ദ്ര പട്ടേല്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പാട്ടീല്‍ പറഞ്ഞു. ഗാന്ധി നഗറില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

Read Also: ഹിമാചലില്‍ നാടകീയ രംഗങ്ങള്‍; മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണായക യോഗം ഉടന്‍

ആകെയുള്ള 182 സീറ്റില്‍ 156 സീറ്റും നേടി ഏഴാം വട്ടമാണ് ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തുന്നത്. തെരഞ്ഞെടുപ്പ് പ്രകടനത്തിന്റെ മുന്‍കാല റെക്കോര്‍ഡുകളെല്ലാം തകര്‍ത്തുകൊണ്ടായിരുന്നു ഗുജറാത്തില്‍ ബിജെപിയുടെ ജയം. 17 സീറ്റുകളോടെ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തി. ആംആദ്മി പാര്‍ട്ടി അഞ്ച് സീറ്റുകളും സമാജ് വാദി പാര്‍ട്ടി ഒരു സീറ്റും നേടി. മൂന്ന് സ്വതന്ത്രസ്ഥാനാര്‍ത്ഥികളും വിജയിച്ചു.

Story Highlights: gujarat BJP Legislative Party meet for cabinet formation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here