Advertisement

ബ്രസീലും ക്രൊയേഷ്യയും ഒപ്പത്തിനൊപ്പം; മത്സരം അധികസമയത്തേക്ക്

December 9, 2022
Google News 1 minute Read

ലോകകപ്പിലെ ആദ്യ സെമി ഫൈനലിസ്റ്റുകളെ കണ്ടെത്താനുള്ള മത്സരത്തിൻ്റെ രണ്ടാം പകുതി അവസാനിക്കുമ്പോൾ ബ്രസീലും ക്രൊയേഷ്യയും ഒപ്പത്തിനൊപ്പം. ഇരു ടീമിനും ഇതുവരെ ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. ക്രൊയേഷ്യന്‍ ഗോള്‍മുഖത്തെ വിറപ്പിച്ചാണ് ബ്രസീൽ രണ്ടാം പകുതി ആരംഭിച്ചത്.

ആദ്യ പകുതിയിൽ കരുത്തരെ വരിഞ്ഞു മുറുക്കുന്ന പ്രകടനമായിരുന്നു ക്രൊയേഷ്യയുടേത്. ബ്രസീലിയന്‍ നീക്കങ്ങളുടെ മുനയൊടിച്ചത് നിരവധി തവണ. പ്രത്യാക്രമണത്തിലൂടെ നല്ല നീക്കങ്ങള്‍ നടത്താനും ക്രൊയേഷ്യക്ക് കഴിഞ്ഞു. നെയ്മാറും വിനീസ്യൂസ് ജൂനിയറും റിച്ചാർലിസനും ചേർന്ന് ഇടതുവിങ് കേന്ദ്രീകരിച്ച് നടത്തിയ മുന്നേറ്റങ്ങൾ ബ്രസീലിന്റെ ആക്രമണങ്ങൾക്ക് ജീവൻ നൽകി. 5 ആം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിലൂടെ മുന്നിലെത്താൻ ബ്രസീലിൻ്റെ ആദ്യ ശ്രമം.

ബോക്‌സിന്റെ അരികിൽ നിന്ന് വിനീഷ്യസ് ഉതിർത്ത ഷോട്ട് ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ച് കൈയ്യിലൊതുക്കി. 13ാം മിനിറ്റിൽ ക്രൊയേഷ്യ സുവർണാവസരം പാഴാക്കി. ജുറനോവിച്ചിന്‍റെ പാസ് സ്വീകരിച്ച് മുന്നേറിയ പെരിസിച്ചിൻ്റെ ഷോട്ട് പുറത്തേക്. 21ാം മിനിറ്റിൽ നെയ്മർ തൊടുത്ത ഷോട്ട് ഗോളി ലിവകോവിച്ച് അനായാസം കൈയിലൊതുക്കി.

26–ാം മിനിറ്റിൽ ക്രൊയേഷ്യൻ താരം ജുരാനോവിച്ചിന്റെ അപകടകരമായ മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ അപകടകരമായി ഫൗൾ ചെയ്ത ഡാനിലോയ്ക്ക് റഫറി മഞ്ഞക്കാർഡ് നൽകി. 30ാം മിനിറ്റിൽ ക്രൊയേഷ്യൽ മുന്നേറ്റത്തിനൊടുവിൽ പെരിസിച്ച് തൊടുത്ത ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്. 41ാം മിനിറ്റിൽ ബ്രസീലിനു അനുകൂലമായി ഫ്രീകിക്ക്. നെയ്മറിന്‍റെ കിക്ക് നേരെ ഗോളിയുടെ കൈയിലേക്ക്.

Story Highlights: Croatia Continue To Frustrate Brazil; Score Still 0-0

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here