Advertisement

ഞങ്ങള്‍ക്കും വേണം വികസനം’; ഡല്‍ഹി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും കൗണ്‍സിലര്‍മാരും എഎപിയിലേക്ക്

December 9, 2022
Google News 2 minutes Read
delhi congress vice president and 2 counsellors joins AAP

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ആംആദ്മി പാര്‍ട്ടിയിലേക്ക് കൂറുമാറി ഡല്‍ഹി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും രണ്ട് കൗണ്‍സിലര്‍മാരും. വൈസ് പ്രസിഡന്റ് അലി മെഹ്ദിയും തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരായ സബില ബീഗവും നസിയ ഖട്ടൂണുമാണ് കോണ്‍ഗ്രസ് വിട്ട് എഎപിയില്‍ ചേര്‍ന്നത്.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടാണ് മൂന്ന് പേരും പാര്‍ട്ടിയിലേക്ക് വന്നതെന്ന് എഎപി നേതാവ് ദുര്‍ഗേഷ് പതക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡല്‍ഹിയുടെ വികസനത്തിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും എഎപിയിലേക്ക് ക്ഷണിച്ചെന്നും നേതാക്കളുടെ വരവില്‍ സന്തോഷമുണ്ടെന്നും ദുര്‍ഗേഷ് പതക് പറഞ്ഞു.

‘ഡല്‍ഹിയില്‍ കെജ്രിവാള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടാണ് ഞങ്ങള്‍ എഎപിയില്‍ ചേരാന്‍ തീരുമാനിച്ചത്. ഞങ്ങളുടെ പ്രദേശത്ത് വികസനം ആഗ്രഹിക്കുന്നു. കെജ്രിവാളിന്റെ നേതൃത്വത്തില്‍ എഎപി ഡല്‍ഹി വികസിപ്പിക്കാന്‍ കഠിനമായി പരിശ്രമിക്കുകയാണ്’. അലി മെഹ്ദി പറഞ്ഞു.

Read Also: ഹിമാചല്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും; നിയമസഭാ കക്ഷിയോഗത്തില്‍ പ്രമേയം പാസായി

ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചെടുത്താണ് എഎപി ഡല്‍ഹിയില്‍ വിജയിച്ചത്. കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി 250 വാര്‍ഡുകളില്‍ 134 എണ്ണം നേടിയപ്പോള്‍ 104 സീറ്റുകളാണ് ബിജെപി നേടിയത്.

മുസ്തഫാബാദിലെ വാര്‍ഡ് നമ്പര്‍ 243ല്‍ നിന്നാണ് സബീല ബീഗം വിജയിച്ചത്. ബ്രിജ്പുരിയിലെ വാര്‍ഡ് നമ്പര്‍ 245ല്‍ നിന്ന് നാസിയ ഖാത്തൂണും വിജയിച്ചു. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്.

Story Highlights: delhi congress vice president and 2 counsellors joins AAP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here