ടേക്ക് ഓഫിന് മുമ്പ് എയർ ഇന്ത്യ വിമാനത്തിൻ്റെ ടയർ പഞ്ചറായി

173 പേരുമായി പറന്നുയരുന്നതിനിടെ എയർ ഇന്ത്യ വിമാനത്തിൻ്റെ ടയർ പഞ്ചറായി. കാഠ്മണ്ഡുവിലെ ത്രിഭുവൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിൻ്റെ ടയർ ടേക്ക് ഓഫിന് മുമ്പ് പഞ്ചറാക്കുകയായിരുന്നു.
AI 216 വിമാനത്തിന് പറന്നുയരുന്നതിന് മുമ്പ് ടയർ പൊട്ടിയതായി എയർ ഇന്ത്യയിലെ ഒരു ഡ്യൂട്ടി ഓഫീസർ സ്ഥിരീകരിച്ചു. വിമാനത്തിൽ 164 യാത്രക്കാരും ഒമ്പത് ജീവനക്കാരും ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.വിമാനം പ്രാദേശിക സമയം വൈകിട്ട് 4:30ന് പുറപ്പെടേണ്ടതായിരുന്നു.
എയർബസ് 320 വിമാനം റൺവേയിൽ നിന്ന് നീക്കം ചെയ്യുകയും പാർക്കിംഗ് ഏരിയയിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു. ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം എയർ ഇന്ത്യ വിമാനം ശനിയാഴ്ച പുനഃക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Story Highlights: Flat tyre before takeoff compels New Delhi-bound Air India aircraft
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!