Advertisement

‘ലഹരിക്ക് രാഷ്ട്രീയ സ്‌പോൺസർഷിപ്പ്’; ലഹരിമാഫിയയ്ക്ക് പൊലീസ് ബന്ധമെന്ന് വി ഡി സതീശൻ

December 9, 2022
Google News 2 minutes Read

ലഹരിക്കെതിരെ പോരാടാൻ സംസ്ഥാന സർക്കാരിന് ഇച്ഛാശക്തിയുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊലീസിൽ പലർക്കും ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. അഴിയൂരിൽ പതിമൂന്നുകാരി പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ലഹരി ഇടപാടുകാരെയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്ക് രാഷ്ട്രീയ സ്‌പോൺസർഷിപ്പ്. സർക്കാർ ക്യാമ്പയിൻ പൊലീസ് അറിഞ്ഞില്ലേ? സംസ്ഥാനത്ത് ലഹരി മരുന്ന് മാഫിയ വ്യാപകമാണ്. കേരളം ലഹരി കേന്ദ്രമായെന്നും വി ഡി സതീശൻ വിമർശിച്ചു.(opposition raises drug mafia issue in assembly)

ലഹരിക്കേസിലെ പ്രതികൾക്ക് സിപിഐഎം ബന്ധമുണ്ടെന്ന് മാത്യു കുഴൽനാടൻ വിമർശിച്ചപ്പോൾ മലയിൻകീഴ് കേസിലെ പ്രതി ഇപ്പോൾ ജയിലിൽ ആണെന്നും സംരക്ഷണം കിട്ടിയില്ലെന്നും മന്ത്രി എം.ബി. രാജേഷ് മറുപടി നൽകി. അഴിയൂർ വിഷയം സർക്കാർ ഗൗരവത്തോടെയാണ് കണ്ടത്. ലഹരി മാഫിയയെ ദാക്ഷിണ്യമില്ലാതെ അടിച്ചമർത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ

വിഡി സതീശന്റെ പരാമർശത്തിനെതിരെ ഭരണപക്ഷ ബഹളം രംഗത്തിറങ്ങി. ഇതോടെ പ്രതിപക്ഷവും ബഹളം വെച്ചു. ഇരുപക്ഷവും സീറ്റിൽ നിന്ന് എഴുന്നേറ്റതോടെ സഭയിൽ വലിയ ബഹളം നടന്നു. ഇതിനിടെ സീറ്റിൽ നിന്ന് എഴുന്നേറ്റ മന്ത്രി എംബി രാജേഷ്, മർദ്ദനമേറ്റ അപർണ ഗൗരിയുടെ ഫെയ്സ്ബുക് പോസ്റ്റ് വായിക്കാമെന്ന് പറഞ്ഞു.തൻറെ പ്രസംഗം പൂർത്തിയാകാതെ മന്ത്രിമാർ സംസാരിക്കരുതെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് എതിർത്തു.

മേപ്പാടി പോളിടെക്നിക് കോളജിൽ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപർണ ഗൗരിക്ക് മർദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നിയമസഭയിൽ വലിയ ബഹളത്തിന് കാരണമായി. ഇരുപക്ഷവും വാക്പോരുമായി രംഗത്തിറങ്ങിയതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

Story Highlights: opposition raises drug mafia issue in assembly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here