അല്‍ അന്‍സാരി എക്‌സേഞ്ചിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍ നടന്‍ ആര്‍.മാധവന്‍

പ്രമുഖ നടന്‍ ആര്‍ മാധവന്‍, അല്‍ അന്‍സാരി എക്‌സേഞ്ചിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍. ദുബായില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടന്നത്. പുതിയ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുമെന്ന് മാധവന്‍ പറഞ്ഞു. ചടങ്ങില്‍ ജിസ് ജോയ് ഒരുക്കിയ പുതിയ പരസ്യ ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു.(R Madhavan al ansari exchange brand ambassador)
ദുബായില്‍ നടന്ന ചടങ്ങിലാണ് നടന്‍ ആര്‍ മാധവനെ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിന്റെ ബ്രാന്റ് അമ്പാസിഡറായി പ്രഖ്യാിച്ചത്. സ്ഥാപനത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ ആര്‍. മാധവന്റെ സാന്നിധ്യം ഏറെ പ്രയോജനപ്പെടുമെന്നും അല്‍ അന്‍സാരി എക്‌സ്ചേഞ്ചിനെ കൂടുതല്‍ ജനകീയമാക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് വിശ്വാസമെന്നും അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് ഡപ്യൂട്ടി സി.ഇ.ഒ മുഹമ്മദ് ബിതാര്‍ പറഞ്ഞു.
ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം ഉറപ്പാക്കുമെന്ന് അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് സാരഥികള്‍ കൂട്ടിച്ചേര്‍ത്തു. അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് ബ്രാന്‍ഡ് അംബാസഡര്‍ പദവി ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നും പ്രവാസികളായ മുഴുവന്‍ പേരുടെയും വിശ്വാസം പിടിച്ചുപറ്റിയ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിനു വേണ്ടി പ്രവര്‍ത്തിക്കുന്നതു വലിയ അംഗീകാരമാണെന്നും ആര്‍ മാധവന്‍ പ്രതികരിച്ചു.
Read Also: സൗദിയില്‍ മൂല്യ വര്‍ധിത നികുതിയും വിദേശ തൊഴിലാളികള്‍ക്കുള്ള ലെവിയും തുടരും; ധനമന്ത്രി
ഓണ്‍ലൈന്‍ പേമന്റ് ലളിതവും വേഗവുമാണെന്ന സന്ദേശവുമായി മാധവനെ നായകനാക്കി തയ്യാറാക്കിയ പരസ്യത്തിന്റെ പ്രദര്‍ശനവും ദുബായില്‍ നടന്നു. മലയാളി സംവിധായകന്‍ ജിസ് ജോയിയാണ് പരസ്യ ചിത്രം ഒരുക്കിയത്.
Story Highlights: R Madhavan al ansari exchange brand ambassador
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here