ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കഞ്ചാവ് നൽകി പീഡിപ്പിച്ചു; കണ്ണൂർ സിറ്റി സ്വദേശി പിടിയിൽ

ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കഞ്ചാവ് നൽകി പീഡിപ്പിച്ചു. കണ്ണൂരിലാണ് സംഭവം നടന്നത്. 14കാരനായ ആൺകുട്ടിയാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ സിറ്റി സ്വദേശി ഷെരീഫിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ചാണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ചത്. ഇയാളുടെ കൂടെ മറ്റൊരാൾ കൂടിയുണ്ടായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. കൂട്ടുപ്രതിക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കണ്ണൂർ സിറ്റി പൊലീസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ( 9th class student molested kannur ).
Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച മറ്റൊരു കേസിൽ ഇന്നലെ യുവഡോക്ടറും കൊച്ചിയിൽ അറസ്റ്റിലായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്തിരുന്ന ആലപ്പുഴ ആറാട്ടുപുഴ കളപ്പുരയ്ക്കൽ അശ്വതി നിവാസിൽ വിഷ്ണുവിനെയാണ് (30) സെൻട്രൽ പൊലീസ് പിടികൂടിയത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി ഇയാൾ പല സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഇരയുടെ മൊഴി.
കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികനും ഇന്നലെ അറസ്റ്റിലായി. ഉളിയക്കോവിൽ നിധിൻനിവാസിൽ ബേബി രാജിനെയാണ് (72) ഈസ്റ്റ് പൊലീസ് പിടികൂടിയത്. ആരുമില്ലാത്ത സമയത്ത് പെൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തിയാണ് ഇയാൾ ഉപദ്രവിച്ചത്. കുട്ടി സ്‌കൂളിലെ കൗൺസലിങ്ങിനിടെയാണ് വിവരം പറയുന്നത്.
Story Highlights: 9th class student molested kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here