Advertisement

അഗതികള്‍ക്ക് തണലായി ‘ആശ്രയ’; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപേക്ഷിക്കപ്പെട്ട 18 പേരെ ഏറ്റെടുത്ത് സന്നദ്ധ സംഘടന

December 10, 2022
Google News 3 minutes Read
ashraya charitable society helps orphans from tvm medical college

ചികിത്സയ്ക്കായി എത്തിച്ച് മാതാപിതാക്കളെ ആശുപത്രികളില്‍ ഉപേക്ഷിച്ചുപോകുന്നവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇത്തരത്തില്‍ 42 ആളുകളാണ് അശരണരും അനാഥരുമായി കഴിയുന്നത്. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ കൂലിത്തൊഴിലാളികള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ക്ക് അഭയം നല്‍കാമോ എന്ന മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. നിസാറുദ്ദീന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് അതിനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് കൊട്ടാരക്കരയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന ആശ്രയ.

മെഡിക്കല്‍ കോളജില്‍ അനാഥരായി ഉപേക്ഷിക്കപ്പെട്ടവരില്‍ 18 പേരെ ആശ്രയ ഏറ്റെടുക്കുമെന്ന് ഡയറക്ടര്‍ കലയപുരം ജോസ് ട്വന്റിഫോറിനോട് പ്രതികരിച്ചു. ’28 വര്‍ഷമായി സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു ജനകീയ സ്ഥാപനമാണ് ആശ്രയ. തെരുവില്‍ അലയുന്നവരും അനാഥരുമായ രണ്ടായിരത്തോളം ആളുകളെ ആശ്രയ സംരക്ഷിച്ചുപോരുന്നു. നവജാത ശിശുക്കള്‍ മുതല്‍ പ്രായമായവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. എട്ട് കേന്ദ്രങ്ങളിലായാണ് രണ്ടായിരം ആളുകളെ താമസിപ്പിക്കുന്നത്.

മെഡിക്കല്‍ കോളജ് സൂപ്രണ്ട് അവിടുത്തെ ആളുകളുടെ സംരക്ഷണം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എന്നെ വിളിച്ചിരുന്നു. അവിടെ പോയി അവരെയെല്ലാം നേരിട്ടുകണ്ടു. 42 പേരാണ് അവിടെയുള്ളത്. അവരില്‍ 18 പേരെ ആദ്യം ആശ്രയയിലേക്ക് കൊണ്ടുവരും. ചികിത്സ പൂര്‍ണമാകുന്നതിന്റെ അടിസ്ഥാനത്തില്‍ ബാക്കി ആളുകളെ കൂടി ഏറ്റെടുക്കും’. ആശ്രയ ഡയറക്ടര്‍ കലയപുരം ജോസ് ട്വന്റിഫോറിനോട് പ്രതികരിച്ചു.

Read Also: അജ്ഞാതവാഹനം ഇടിച്ച് കോഴിക്കോട് ട്രാഫിക് എസ്ഐ സി.പി വിചിത്രൻ മരിച്ചു

അഗതികള്‍ക്ക് തണലായി പ്രവര്‍ത്തിക്കുന്ന ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റിയെ സഹായിക്കാം:
കലയപുരം ജോസ്: 94477 98963
Account Name : Ashraya Charitable Society
A /c No : 10360100251111
Federal Bank
Kottarakkara Branch
IFSC : FDRL0001036
Swift Code : FDRLINBBKKA

Story Highlights: ashraya charitable society helps orphans from tvm medical college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here