Advertisement

യുകെയില്‍ ഗര്‍ഭിണിയുടെയും പിതാവിന്റെയും മരണം; ഇന്ത്യന്‍ വംശജനായ ഡ്രൈവര്‍ക്ക് 16 വര്‍ഷം തടവ്

December 10, 2022
2 minutes Read
indian origin arrested uk for killing pregnant woman and father in car accident

ഗര്‍ഭിണിയായ യുവതിയുടെയും പിതാവിന്റെയും മരണത്തിനിടയാക്കിയ വാഹനാപകട കേസില്‍ ഇന്ത്യന്‍ വംശജനായ യുവാവിന് യുകെയില്‍ 16 വര്‍ഷം തടവ് ശിക്ഷ. 31കാരനായ നിതേഷ് ബിസെന്‍ഡറിക്കാണ് കോടതി ശിക്ഷ വിധിച്ചത്.

കഴിഞ്ഞ ഓഗസ്റ്റില്‍ കെന്റിലെ റാംസ്‌ഗേറ്റില്‍ വെച്ച് നിതേഷ് ബിസെന്‍ഡറി ഓടിച്ചിരുന്ന കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. വാഹനമോടിക്കുന്ന സമയത്ത് നിതേഷ് ലഹരി ഉപയോഗിച്ചിരുന്നുവെന്നും അര്‍ധ ബോധാവസ്ഥയിലായിരുന്നെന്നും ഇതാണ് അപകടത്തിന് ഇടയാക്കിയതെന്നുമാണ് ലോക്കല്‍ പൊലീസിന്റെ കണ്ടെത്തല്‍. അപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Read Also: വീട്ടുജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഏഷ്യന്‍ യുവതി ദുബായില്‍ അറസ്റ്റില്‍

വ്യാഴാഴ്ച യുകെയിലെ കാന്റര്‍ബറി ക്രൗണ്‍ കോടതിയാണ് നിതേഷിന്റെ ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം 10 വര്‍ഷത്തേക്ക് നിതേഷിനെ വാഹനമോടിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യും. അപകട സമയത്ത് നിതേഷ് കൊക്കെയിന്‍ ഉപയോഗിച്ചിരുന്നതായാണ് വിവരം. സംഭവ സ്ഥലത്ത് നിന്ന് ഇയാള്‍ ഓടി രക്ഷപെടുകയും ചെയ്തിരുന്നു. അപകടത്തിന്റെ കാരണം വാഹനത്തിന്റെ പ്രശ്‌നമാണെന്നായിരുന്നു വിചാരണാ വേളയില്‍ പ്രതിഭാഗം ഉന്നയിച്ച വാദം.

Story Highlights: indian origin arrested uk for killing pregnant woman and father in car accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top