പി.വി വഹാബ് എം.പിയുടെ കോൺഗ്രസിനെതിരായ പരാമർശം വിവാദമാക്കേണ്ട, പോസിറ്റീവായി കണ്ടാൽ മതി; പി.കെ കുഞ്ഞാലിക്കുട്ടി

പി.വി വഹാബ് എം.പിയുടെ കോൺഗ്രസിനെതിരായ പരാമർശം വിവാദമാക്കേണ്ട കാര്യമില്ലെന്നും, ജാഗ്രത വേണമെന്ന നിലയിൽ പോസിറ്റീവായി അതിനെ കണ്ടാൽ മതിയെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ. പ്രസംഗമധ്യേ വിഷയത്തിൻ്റെ ഗൗരവമാണ് വഹാബ് സൂചിപ്പിച്ചത്. അതിനെ പെരുപ്പിച്ച് കാണിക്കേണ്ടതില്ല. ഏകീകൃത സിവിൽ കോഡ് ഏറെ ഗൗരവമുള്ള വിഷയമാണ്. കോൺഗ്രസ് ഉൾപ്പെടെയുള്ള ജനാധിപത്യ പാർട്ടികൾ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കണം. സഭയിൽ ചർച്ച നടക്കുമ്പോൾ അവരുടെ മെമ്പറുണ്ടായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിശദീകരിച്ചിട്ടുണ്ട്. ഭാവിയിൽ എല്ലാരും ശ്രദ്ധിക്കേണ്ട വിഷയമാണിതെന്നും വിവാദം അവസാനിച്ചുവെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ( PK Kunhalikutty reaction PV Wahab MP’s remarks against Congress ).
എകസിവിൽ കോഡിലെ സ്വകാര്യ ബില്ലവതരണത്തിൽ കോൺഗ്രസ്സിനെതിരെ ശക്തമായ വിമർശനമാണ് പി.വി അബ്ദുൾ വഹാബ് എം.പി ഉന്നയിച്ചത്. ദേശീയ തലത്തിൽ പ്രതിപക്ഷപാർട്ടികളുടെ നേതൃസ്ഥാനത്ത് ഇപ്പോൾ കോൺഗ്രസ് ഇല്ലെന്ന് അദ്ദേഹം 24 നോട് പറഞ്ഞു. പഴയത് പോലെ പ്രതിപക്ഷ നിരയിൽ ഇപ്പോൾ ദേശീയ തലത്തിൽ ഒരുമ ഇല്ലാത്ത സ്ഥിതിയാണ്. എകസിവിൽ കോഡിലെ സ്വകാര്യ ബില്ലവതരണ സമയത്ത് കോൺഗ്രസ് അംഗങ്ങൾ രാജ്യ സഭയിൽ ഇല്ലാതിരുന്നത് വലിയ വീഴ്ചയാണെന്നും താൻ അത് ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നും പി.വി. അബ്ദുൾ വഹാബ് വ്യക്തമാക്കി.
Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ
ലീഗിന്റെ വിമർശനങ്ങൾ വസ്തുതാ വിരുദ്ധമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. എകസിവിൽ കോഡിലെ സ്വകാര്യ ബില്ലവതരണ സമയത്ത് കോൺഗ്രസ് അംഗങ്ങൾ രാജ്യ സഭയിൽ ഉണ്ടായിരുന്നില്ലെന്ന പ്രചരണം തെറ്റാണെന്ന് ജെബി മേത്തർ എം.പി 24 നോട് പറഞ്ഞു. ബില്ലിനെതിരെ താനും മറ്റ് കോൺഗ്രസ് അംഗങ്ങളും സഭയിൽ സംസാരിച്ചത് പിന്നെ എങ്ങനെയെന്ന് ജെ.ബി മേത്തൽ എം.പി ചോദിച്ചു. അബ്ദുൾ വഹാബ് എം.പി നടത്തിയ വിമർശനങ്ങളുടെ അടിസ്ഥാനം എന്തെന്ന് അറിയില്ലെന്നും അവർ വ്യക്തമാക്കി.
ഏക സിവിൽ കോഡിനായുള്ള സ്വകാര്യ ബില്ലിനെ കോൺഗ്രസ് എതിർത്തില്ല എന്ന വിമർശനമാണ് ലീഗ് എംപി അബ്ദുൾ വഹാബ് ഉന്നയിച്ചത്. ബില്ലിനെ എതിർക്കാൻ ഒരു കോൺഗ്രസ് അംഗം പോലും ഇല്ലാത്തത് വിഷമിപ്പിക്കുന്നുവെന്ന് ലീഗ് എംപി അബ്ദുൽ വഹാബ് പറഞ്ഞു. ലീഗ്, സിപിഐഎം അംഗങ്ങളാണ് ഏക സിവിൽ കോഡ് ബില്ലിനെ എതിർത്ത് രംഗത്തെത്തിയത്.
ഏകീകൃത സിവിൽ കോഡ് സ്വകാര്യ ബില്ലായി സഭയിലെത്തിയപ്പോൾ എതിർക്കാൻ ഒരു കോൺഗ്രസ് എംപിയെപ്പോലും കണ്ടില്ലെന്ന കടുത്ത വിമർശനമാണ്എ പി അബ്ദുൾ വഹാബ് എംപി ഉന്നയിച്ചത്. ഏക സിവിൽ കോഡിനായുള്ള സ്വകാര്യ ബിൽ അവതരിപ്പിക്കാൻ ബിജെപി അംഗമായ കിരോഡിലാൽ മീന അനുമതി തേടിയപ്പോഴാണ് പ്രതിപക്ഷ പ്രതിഷേധമുണ്ടായത്. കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ രാജ്യസഭാംഗങ്ങളായി ഉണ്ടെന്നിരിക്കെ ബില്ല് അവതരിപ്പിക്കുന്ന സമയത്ത് ആരും സഭയിലില്ലാതിരുന്നതാണ് ലീഗ് എംപിയെ ചൊടിപ്പിച്ചത്.
Story Highlights: PK Kunhalikutty reaction PV Wahab MP’s remarks against Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here