Advertisement

അമുസ്ലീങ്ങള്‍ക്ക് വിവാഹം, വിവാഹമോചനം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്ക് വ്യക്തിഗത പദവി ; സുപ്രധാന നീക്കവുമായി യുഎഇ

December 10, 2022
Google News 3 minutes Read

രാജ്യത്ത് താമസിക്കുന്ന അമുസ്ലീങ്ങളായ പ്രവാസികള്‍ക്കായി വ്യക്തി നിയമങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, കുട്ടികളുടെ സംരക്ഷണം മുതലായ വിഷയങ്ങള്‍ക്ക് വ്യക്തിഗത പദവി നല്‍കുന്ന നിയമങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോടതിയ്ക്ക് മുന്‍പാകെ വിവാഹ ഉടമ്പടികള്‍ ഔദ്യോഗികമാക്കുന്നതിനും വിവാഹമോചനത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനും ഉള്‍പ്പെടെയാണ് പുതിയ വ്യക്തിനിയമങ്ങള്‍ അനുവദിച്ചിരിക്കുന്നത്. (UAE announces personal status federal decree-law for non-Muslims in country)

വിവാഹമോചനത്തിന് ശേഷമുള്ള സാമ്പത്തിക ഇടപാടുകള്‍, കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഉടമ്പടികള്‍ മുതലായവയിലെല്ലാം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരമാണ് കോടതികള്‍ വിധി പറയുക. ലോകമെമ്പാടുമുള്ള പ്രതിഭകളെ യുഎഇയിലേക്ക് ആകര്‍ഷിക്കാനാണ് നിയമസംവിധാനം അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുന്നതെന്നാണ് സൂചന.

Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ

2021 അബുദാബി എമിറേറ്റില് നടപ്പിലാക്കിയ നിയമമാണ് ഫെബ്രുവരി മുതല്‍ യുഎഇയില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തിഗത പദവി അനുവദിക്കുന്നത് സ്ത്രീകള്‍ക്ക് കോടതികളില്‍ തുല്യത ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് നിയമവിദഗ്ധന്‍ ഡോ. ഹസന്‍ എല്‍ഹൈസിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Story Highlights: UAE announces personal status federal decree-law for non-Muslims in country

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here