കെ-റെയിലിന് കേന്ദ്രസർക്കാർ അനുമതി നൽകുമെന്നത് വ്യാമോഹം; വി.മുരളീധരൻ

കെ-റെയിലിന് കേന്ദ്രസർക്കാർ അനുമതി നൽകുമെന്നത് വ്യാമോഹമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ജനങ്ങൾക്ക് ദ്രോഹമായി തീരുന്ന ഒരു പദ്ധതിക്കും കേന്ദ്രസർക്കാർ അനുവാദം നൽകില്ല. മാസ് ഡയലോഗ് അടിക്കുന്നത് മുഖ്യമന്ത്രി നിർത്തണം, ജനങ്ങളെ പറ്റിക്കുന്നത് അവസാനിപ്പിക്കണമെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിൽ വന്ദേഭാരത് ട്രെയിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി.(v muraleedharan against k rail)
കേരളം ഇന്ത്യയുടെ ഭാഗമാണ്. മുഖ്യമന്ത്രി ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും കേരളത്തിൽ വന്ദേ ഭാരത് ട്രെയിൻ വരും. ഇത് സംബന്ധിച്ച് റെയിൽവെ മന്ത്രി കേരളത്തിന് ഉറപ്പ് നൽകിയിട്ടുള്ളതാണ്’ എന്നും മുരളീധരൻ പറഞ്ഞു.
Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ
ഒരു കാരണവശാലും ജനങ്ങൾക്ക് ദ്രോഹകരമാകുന്ന ഒരു പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കില്ല. മുഖ്യമന്ത്രി ഇനിയെങ്കിലും ഈ മാസ് ഡയലോഗ് അടിച്ച് ജനങ്ങളെ കബളിപ്പിക്കുന്ന പരിപാടി നിർത്തണം.
കെ-റെയിലിന്റെ പേരിൽ കേരളത്തിന്റെ കണ്ണായ പല സ്ഥലങ്ങളിലും വിലയിടിയാൻ സാധ്യതയുണ്ട്. അതിൽ ആർക്കാണ് ലാഭം ഉണ്ടാകുന്നത്. കെ-റെയിൽ പ്രഖ്യാപനങ്ങൾ തുടരെ നടത്തുന്നതിന്റെ കാരണങ്ങൾ വിലയിടിയിപ്പിക്കുന്നതിനാണോ എന്ന് ജനങ്ങൾ ചിന്തിക്കണമെന്നും വി.മുരളീധരൻ വ്യക്തമാക്കി.
Story Highlights: v muraleedharan against k rail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here