Advertisement

പ്രണയത്തിൽ നിന്ന് പിന്മാറി; യുവതിയെ നൂറോളം പേർ വീട്ടിലേക്ക് ഇരച്ചുകയറി തട്ടിക്കൊണ്ടുപോയി: വിഡിയോ

December 11, 2022
Google News 6 minutes Read

വീട്ടിനുള്ളിലേക്ക് ഇരച്ചുകയറി നൂറോളം പേർ ചേർന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി. 24കാരിയായ ദന്ത ഡോക്ടറെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. സംഘം യുവതിയുടെ വീട് അടിച്ചുതകർത്തു. പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് റിപ്പോർട്ടുകളുണ്ട്. യുവതിയെ ആറ് മണിക്കൂറുകൾക്ക് ശേഷം പൊലീസ് രക്ഷപ്പെടുത്തി. സംഭവത്തിൽ 8 പേർ അറസ്റ്റിലായി.

തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ അദിബത്‌ലാണ് സംഭവം. ദന്ത ഡോക്ടറായ വൈശാലി എന്ന 24കാരിയെയാണ് പട്ടാപ്പകൽ വീട്ടിലേക്ക് ഇരച്ചുകയറി സംഘം കടത്തിക്കൊണ്ടുപോയത്. തങ്ങൾ വിവാഹിതരാണെന്നും ഡോക്ടറായതിനു ശേഷം മാതാപിതാക്കൾ യുവതിയുടെ മനസ് മാറ്റിയതാണെന്നും മുഖ്യ പ്രതി നവീൻ റെഡ്ഡി പൊലീസിനോട് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ പ്രതികളെയും പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Story Highlights: 100 men kidnapped woman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here