Advertisement

‘നൻപകൽ നേരത്ത് മയക്കത്തിന്റെ ആദ്യ പ്രദർശനം ഇന്ന്’; രാജ്യാന്തര ചലച്ചിത്ര മേളയിൽ 64 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും

December 11, 2022
Google News 2 minutes Read

നാല് മത്സര ചിത്രങ്ങൾ ഉൾപ്പെടെ 64 ചിത്രങ്ങൾ ഇന്ന് രാജ്യാന്തര ചലച്ചിത്ര മേളയിൽ. നാസി ഭീകരതയെ അതീജീവിച്ച വൃദ്ധന്റെ ജീവിതകഥ പറയുന്ന മൈ നെയ്‌ബർ അഡോൾഫ് ഇന്ന് പ്രദർശിപ്പിക്കും. 5 മലയാള ചിത്രങ്ങളും പ്രദർശനത്തിന്. ലിജോ ജോസ് പെല്ലിശേരിയുടെ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കത്തിന്റെ ആദ്യ പ്രദർശനവും ഇന്ന്.(27th iffk 64 movies screen today)

അമേരിക്കൻ ചലച്ചിത്രപ്രതിഭ പോള്‍ ഷ്രെയ്ഡർ ചിത്രങ്ങളുടെ പ്രദർശനത്തിന് ഇന്ന് തുടക്കമാകും. ‘മിഷിമ: എ ലൈഫ് ഇന്‍ ഫോര്‍ ചാപ്‌റ്റേഴ്‌സ്’ എന്ന ചിത്രം പ്രദർശിപ്പിച്ചു കൊണ്ടാണ് ഷ്രെയ്ഡർ പാക്കേജിന് തുടക്കമാകുന്നത്.ഏരീസ് പ്ലക്സിൽ രാവിലെ രാവിലെ 11.30 നാണ് പ്രദർശനം.തുടർന്ന് കൈരളി തീയറ്ററിൽ മാനസിക പ്രേശ്നങ്ങളാൽ കലുഷിതമായ ഒരു യുദ്ധഭടന്റെ ജീവിതം പ്രമേയമാക്കിയ ടാക്സി ഡ്രൈവർ എന്ന ചിത്രം പ്രദർശിപ്പിക്കും .

Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ

ഷ്രെയ്ഡരുടെ സിനിമാ ജീവിതത്തിലെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് അഞ്ചു ചിത്രങ്ങളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .ഫസ്റ്റ് റീഫോംഡ് ,മാസ്റ്റർ ഗാർഡിനർ ,ദി ലാസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ക്രൈസ്റ്റ് എന്നീ ചിത്രങ്ങളും വിവിധ ദിനങ്ങളിൽ മേളയിൽ പ്രദർശിപ്പിക്കും.

Story Highlights: 27th iffk 64 movies screen today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here