യുഎഇയില്‍ പലയിടത്തും കനത്ത മഴ; റോഡുകളില്‍ വെള്ളക്കെട്ട്

യുഎഇയുടെ പല ഭാഗത്തും കനത്ത മഴയെത്തുടര്‍ന്ന് റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. രാവിലെ മുതല്‍ മഴ ലഭിക്കുന്നതിനാല്‍ യുഎഇയിലെ താപനില കുറഞ്ഞു. ഒമാന്‍, സൗദി അറേബ്യ മുതലായ രാജ്യങ്ങളിലെ വിവിധ പ്രദേശങ്ങളിലും രാവിലെ മുതല്‍ മഴ ലഭിച്ചു. ഞായറാഴ്ച രാവിലെ അബുദാബിയില്‍ മഴ പെയ്തു. രാവിലെ മസ്‌കറ്റിലും ഒമാനിലെ മറ്റ് നഗരങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്. (Heavy rains hit UAE, GCC roads waterlogged)
അബുദാബിയില്‍ മഴ പെയ്യുന്നതിന്റേയും റോഡില്‍ വെള്ളക്കെട്ടുണ്ടായതിന്റേയും വിഡിയോകള്‍ പലരും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി.
വെള്ളക്കെട്ടുള്ള റോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും വൈദ്യുത ലൈനുകളില്‍ നിന്ന് അകലം പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Story Highlights: Heavy rains hit UAE, GCC roads waterlogged
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here