‘സിപിഐഎമ്മിന്റെ പ്രസ്താവനകളോട് പ്രതികരിച്ചത് പക്വമായി’; കെപിസിസി യോഗത്തില്‍ ലീഗിന് പ്രശംസ

സിപിഐഎമ്മിന്റെ മുസ്ലീം ലീഗ് അനുകൂല പ്രസ്താവനകള്‍ക്ക് പിന്നാലെ ലീഗിനെ അഭിനന്ദിച്ച് കെപിസിസി രാഷ്ട്രീയകാര്യ സമിതി. സിപിഐഎം നേതാക്കളുടെ പ്രസ്താവനകളില്‍ ലീഗ് നടത്തിയത് പക്വമായ പ്രതികരണമാണെന്ന് നേതാക്കള്‍ അഭിനന്ദിച്ചു. സാദിഖ് അലി തങ്ങള്‍ തന്നെ കാര്യങ്ങള്‍ വിശദീകരിച്ചത് അഭിനന്ദനാര്‍ഹമാണെന്നും നേതാക്കള്‍ പരഞ്ഞു. ( kpcc meeting praises Muslim League)
കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവനയില്‍ ലീഗിന് ഉള്‍പ്പെടെ അതൃപ്തിയുണ്ടായ സാഹചര്യത്തില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ സുധാകരനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എം എം ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് സുധാകരനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഇരിക്കുന്ന സ്ഥാനത്തെപ്പറ്റി ഓരോരുത്തര്‍ക്കും ബോധ്യം വേണം. നിലമറന്ന് പ്രവര്‍ത്തിക്കുന്നത് ദോഷം ചെയ്യുമെന്ന് ഓര്‍മിക്കണമെന്നുമായിരുന്നു വിമര്‍ശനം.
Read Also: മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല; ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെന്ന് സിപിഐഎം
പൊതുവായ വിഷയങ്ങളില്‍ യോജിച്ച നിലപാട് സ്വീകരിക്കണമെന്നാണ് ഉയര്‍ന്നുവന്ന പ്രധാന നിര്‍ദേശം. നേതാക്കള്‍ ഒരേ വിഷയത്തില്‍ പല അഭിപ്രായങ്ങള്‍ പറയുന്നത് തിരിച്ചടിയായിട്ടുണ്ട്. രാഷ്ട്രീയകാര്യ സമിതി യോഗങ്ങള്‍ ഇടയ്ക്കിടെ ചേരണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നുവന്നു. നിര്‍ണായക വിഷയങ്ങളില്‍ യോജിച്ച തീരുമാനം കൈക്കോള്ളുന്നതിന് അത് ഉപകരിക്കുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
Story Highlights: kpcc meeting praises Muslim League