‘പരസ്പരം പഴിചാരലും വെട്ടിനിരത്തലും’; കോണ്‍ഗ്രസ് ജനങ്ങളില്‍ നിന്നും അകലുമെന്ന് ലീഗ് മുഖപത്രം

പാര്‍ട്ടിക്കുളളിലെ പടലപിണക്കങ്ങളാണ് കോണ്‍ഗ്രസിന്റെ ദുരന്തത്തിന് കാരണമെന്ന് മുസ്ലിംലീഗ് മുഖപത്രത്തിൽ ലേഖനം. പ്രതിപക്ഷത്തിരിക്കുമ്പോൾ പരസ്‌പരം പഴിചാരുന്നത് കെട്ടുറപ്പിനെ ബാധിക്കും.അതിന്റെ അനന്തരഫലമാണ് ഗുജറാത്തിലെ പരാജയത്തിലേക്ക് നയിച്ചതെന്നും ലേഖനത്തിൽ വിമർശിക്കുന്നു. ഹിമാചലിലെ വിജയം പാഠമാക്കണമെന്നും ലേഖനത്തിൽ പറയുന്നു.(muslim league newspaper criticises congress)
‘മോദി സ്തുതികളിൽ തൂക്കിവിൽക്കപ്പെടുന്ന ജനാധിപത്യത്തിന്റെ നാലാം തൂണ്’ എന്ന ലേഖനത്തിലാണ് കോൺഗ്രസിനെതിരെ വിമർശനം.ഹിമാചലിലെ വിജയവും ഗുജറാത്തില്‍ നേരിട്ട കനത്ത തിരിച്ചടിയും കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വവും വിലയിരുത്തണമെന്ന് ലേഖനം ആവശ്യപ്പെടുന്നു.
Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ
അടിത്തട്ടിലെ സംഘടനാ കെട്ടുറപ്പിന്റെ ഫലമാണ് ഹിമാചല്‍ പ്രദേശിലെ വിജയത്തിന് കരുത്തുപകര്‍ന്നത്. 41 സീറ്റു വരെ പാര്‍ട്ടി നേടുമെന്ന് പിസിസി പ്രസിഡന്റ് പ്രതിഭാ സിങ്ങ് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ അടിത്തട്ടില്‍ വരെ സ്വാധീനം ഉണ്ടാക്കിയപ്പോള്‍ പാര്‍ട്ടിയുടെ ജയം അനായാസമായെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
Story Highlights: muslim league newspaper criticises congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here