Advertisement

നിർത്താത്ത ബസുകാർക്ക് റോഡിലിറങ്ങി മധുരംനൽകി പ്രതിഷേധവുമായി വിദ്യാർഥിനികൾ

December 11, 2022
Google News 2 minutes Read

സ്റ്റോപ്പിൽ നിർത്താതെ പോവുന്ന ബസുകാർക്ക്‌ മധുരം നൽകി പ്രതിഷേധിച്ച് വിദ്യാർഥികൾ. മാവൂർ മഹ്ളറ ആർട്‌സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥിയൂണിയന്റെ നേതൃത്വത്തിലായിരുന്നു വേറിട്ട പ്രതിഷേധം.(private bus students protest)

കോളജ് വിട്ടാൽ പിന്നെ വീടെത്താൻ ചില്ലറ പാടല്ല മാവൂർ മഹ്‌ളറ ആർട്‌സ് ആൻറ് സയൻസ് കോളജിലെ വിദ്യാർഥിനികൾക്ക്. കോളജിന് മുന്നിലുള്ള സ്റ്റോപ്പിൽ ബസ് നിർത്തില്ല. പലപ്പോഴും പിന്നാലെ ഓടി ബസ്സ് പിടിക്കണം. തൊട്ടപ്പുറത്തുള്ള സ്റ്റോപ്പിൽ നിന്ന് കയറിയാൽ കൺസഷൻ നൽകില്ല.

Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ

യാത്രാപ്രശ്നത്തെത്തുടർന്ന് വിദ്യാർഥിനികൾ മാവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.തുടർന്ന് ബസ് സ്റ്റോപ്പിൽ ഹോംഗാർഡിനെ നിയോഗിച്ചിരുന്നു. എന്നാൽ, കുറച്ച് ദിവസങ്ങളായി ഹോം ഗാർഡിന്റെ സേവനം ഇവിടെ ഇല്ലായിരുന്നു. ഇതോടെ, പല ബസുകളും സ്റ്റോപ്പിൽ നിർത്താതെയായി.

തുടർന്നാണ് വിദ്യാർഥിനികൾ വൈകീട്ട് മഹ്ളറ ബസ് സ്റ്റോപ്പ്‌ വഴി വന്ന മുഴുവൻ ബസുകാർക്കും മധുരം നൽകി കൈയടിയോടെ ബസുകളെ വരവേറ്റ്‌ പ്രതിഷേധിച്ചത്‌.

Story Highlights: private bus students protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here