Advertisement

‘അർജന്‍റീനിയൻ ഫുട്ബോളിന്‍റെ വിഖ്യാത വാദ്യവിദഗ്ദ്ധൻ കാർലോസ് ട്യുല ഇനി മലയാളി സ്പർശമുള്ള ചക്രങ്ങളിൽ സഞ്ചരിക്കും’, അതിന് വഴിയൊരുക്കിയത് ട്വന്റിഫോറും

December 11, 2022
Google News 2 minutes Read

അർജന്‍റീനിയൻ ഫുട്ബോളിന്‍റെ വിഖ്യാത താളം ഇനി മലയാളി സ്പർശമുള്ള ചക്രങ്ങളിൽ സഞ്ചരിക്കും. അതിന് വഴിയൊരുക്കിയത് ട്വന്റിഫോറും. വീൽചെയർ നന്നാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട് ഹതാശനായ ട്യൂലയുടെ വിവരം ട്വന്‍റിഫോറിൽ നിന്ന് അറിഞ്ഞാണ് ഡോ. മോഹൻ തോമസ് പുതിയ വീൽ ചെയർ നൽകിയത്.(wheel chair for argentinia’s karlos tule)

അർജന്റീനിയൻ താരങ്ങൾക്കൊപ്പം പ്രശസ്തനായ വാദ്യവിദഗ്ദ്ധൻ കാർലോസ് ട്യുലേക്ക് ആണ് ഖത്തർ മലയാളിയായ ഡോ മോഹൻ തോമസ് വീൽ ചെയർ സമ്മാനിച്ചത്. വീൽ ചെയർ നന്നാക്കാനുള്ള ശ്രമങ്ങൾ പരാജപ്പെട്ട് വിഷമിച്ച ട്യുലെയുടെ വിവരം ട്വന്റിഫോർ വഴി അറിഞ്ഞാണ് ഡോ മോഹൻ തോമസ് പുതിയ വീൽ ചെയർ നൽകിയത്.

1986 ലെ ലോകകപ്പ് മുതൽ ടെലിവിഷനിൽ അർജന്റീനയെ കാണുന്ന മലയാളിക്ക് അപരിചിനല്ല കാർലോസ് ട്യുല അതിനും 12 വർഷം മുൻപ് 1974 ലെ ജർമൻ ലോകകപ്പിൽ സ്വന്തം രാജ്യത്തിന് വേണ്ടി താളമിടാൻ തുടങ്ങിയതാണ്, അതും രാജ്യത്തെ വിഖ്യാത പ്രസിഡന്റ് ജുവാൻ പെറോൺ നൽകിയ വാദ്യ ഉപകരണത്തിൽ. പെറോൺ അന്തരിച്ചതും 1974ലാണ് അന്ന് മുതൽ ട്യുല ആ ഡ്രം താഴെ വച്ചിട്ടില്ല.

Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ

ദോഹയിൽ നിന്നാണ് ട്യുലയെ കണ്ടുമുട്ടിയത്. സുഹൃത്തായ റഷ്യൻ സ്വദേശി ഷു ലീ ആണ് ഒപ്പമുണ്ടായിരുന്നത്. ട്യുലെയുടെ വീൽ ചെയറിലെ ചക്രങ്ങളിൽ ഒന്ന് പൊട്ടി. ദോഹയിലെങ്ങും അലഞ്ഞിട്ടും അത് മാറിയിടാൻ കഴിഞ്ഞില്ല. നിരവധി ഫർമാസികൾ തേടി നടന്നെങ്കിലും കിട്ടിയില്ല. പുതിയത് ഒരെണ്ണം വാങ്ങാൻ 600 ഖത്തർ റിയാൽ നൽകണം അതിനുള്ള പണവുമില്ല.

ട്യുലെയും ഷു ലീയും നിരാശയോടെ താമസ സ്ഥലത്തേക്ക് മടങ്ങി. അവിടെ ആരംഭിച്ച അന്വേഷണം ഖത്തറിലെ പ്രമുഖ ഡോക്ടറായ മോഹൻ തോമസിന്റെ ക്ലിനിക്കിലെത്തി. നന്നാകുന്നതിന് പകരം പുതൊയൊരു വീൽ ചെയർ തന്നെ നൽകുകയായിരുന്നു അദ്ദേഹം. പുതിയ വീൽ ചെയർ കിട്ടിയ സന്തോഷവും നന്ദിയും കാർലോസ് ട്യുലേ അറിയിച്ചു.

Story Highlights: wheel chair for argentinia’s karlos tule

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here