സ്കൂൾ സമയമാറ്റത്തിൽ സർക്കാർ നിലപാട് സ്വാഗതാർഹം, ലീഗിനെ പറ്റി സിപിഐഎം പറഞ്ഞതിൽ സന്തോഷം: സമസ്ത

ആണും പെണ്ണും തമ്മിൽ ഒരു വ്യത്യാസവുമില്ലാത്ത പെരുമാറ്റം കേരളീയ – ഭാരതീയ സംസ്കാരത്തിന് വിരുദ്ധമെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. ഇത് മതത്തിന്റെ മാത്രം പ്രശ്നമല്ല. ആണും പെണ്ണും പെരുമാറേണ്ടത് എങ്ങനെയെന്ന് ശീലിച്ചുവന്ന രീതിയിൽ നിന്ന് പെട്ടെന്നൊരു മാറ്റം ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് വിശ്വാസത്തിൽ എടുത്തിരുന്നു. ഇന്നലെ സർക്കാർ ഇക്കാര്യം വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂൾ സമയമാറ്റം വന്നാൽ മദ്രസ പഠനം പ്രതിസന്ധിയിലാവും. ഇതിൽ അനുകൂല നിലപാടാണ് നിലവിൽ സർക്കാരിന്റേത്. അത് സ്വാഗതാർഹമായ കാര്യമാണ്. സമുദായ പാർട്ടി എന്ന നിലക്ക് സമസ്തക്ക് ഇക്കാര്യത്തിൽ എതിർപ്പില്ല. അവർ കണ്ടത് പറയുകയാണ്. നാളെ ചിലപ്പോൾ മാറ്റിപ്പറയാം. രാഷ്ട്രീയത്തിൽ സമസ്ത ഇറങ്ങാറില്ല. ഇടപെടാറില്ല.
Read Also: വിഷ സര്‍പ്പങ്ങളെ വളര്‍ത്തിയത് സര്‍ക്കാര്‍ തന്നെ, ഇത്തരം ശൗര്യ ജീവികളെ മേയാന്‍ വിട്ടാല്‍ പൊതുസമൂഹം കൂട്ടിലടക്കും; സമസ്ത നേതാവ്
ലീഗിനെ പറ്റി സിപിഐഎം പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും യോജിച്ച് പോകണം എന്നാണ് സമസ്തയുടെ ആഗ്രഹം. കേന്ദ്രത്തിൽ ഫാസിസം പിടിമുറക്കുന്ന സാഹചര്യത്തിൽ ഇതാവശ്യമാണ്. ഏകീകൃത സിവിൽ കോഡ് ബിൽ എതിരായ പ്രക്ഷോഭ ശക്തി കുറഞ്ഞാൽ എല്ലാവരും അനുഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Umar Faisy Mukkam On Gender Neutrality
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here