മിഡിൽ ഈസ്റ്റ് സർവീസുകൾ വ്യാപിപ്പിക്കാനൊരുങ്ങി ‘വിസ്താര’ എയർലൈൻ

ഇന്ത്യയിൽ നിന്ന് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ വ്യാപിപ്പിക്കാനൊരുങ്ങി വിസ്താര എയർലൈൻ. ഇതിന്‍റെ ഭാഗമായി മുംബൈ-മസ്കത്ത് പ്രതിദിന സര്‍വീസ് ആരംഭിച്ചതായി വിസ്താര എയർലൈൻ അറിയിച്ചു.
ഗൾഫിലെ നാലാമത്തെ ലക്ഷ്യസ്ഥാനമാണിത്. ടാറ്റ ഗ്രൂപ്പിന്‍റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെയും സംയുക്ത സംരംഭമായ വിസ്താര വർധിച്ച ഡിമാന്‍റ് പരിഗണിച്ചാണ് നെറ്റ്‌വര്‍ക്ക് വിപുലപ്പെടുത്തുന്നത്. നാല് മാസത്തിനുള്ളില്‍ വിസ്താര നെറ്റ്‌വര്‍ക്കിലേക്ക് ചേര്‍ത്ത മൂന്നാമത്തെ ഗള്‍ഫ് നഗരമാണ് മസ്‌കത്ത്. ജിദ്ദയും അബുദാബിയും നേരത്തെ സർവീസ് തുടങ്ങിയിരുന്നു.
Story Highlights: Vistara Airlines to expand middle east services
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here