കേരള രജിസ്ട്രേഷൻ ബസിന് ആന്ധ്ര നമ്പർ പ്ലേറ്റ്; അയ്യപ്പ ഭക്തരുമായി പോയ ടൂറിസ്റ്റ് ബസ് പിടികൂടി
December 14, 2022
1 minute Read
വ്യാജ നമ്പർ പതിച്ച ടൂറിസ്റ്റ് ബസ് പിന്തുടർന്ന് പിടികൂടി മോട്ടർ വാഹനവകുപ്പ്. കേരള രജിസ്ട്രേഷൻ ഉള്ള ടൂറിസ്റ്റ് ബസാണ് ആന്ധ്ര നമ്പർ പ്ലേറ്റ് പതിച്ചു ഫിറ്റ്നെസ്സും ഇൻഷുറൻസും ഇല്ലാതെ അയ്യപ്പ ഭക്തരുമായി പോയപ്പോൾ പിടിയിലായത്.
മോട്ടോർ വാഹന വകുപ്പ് വിഭാഗമാണ് കിഴക്കേകോട്ടയിൽ വെച്ച് ബസ് പിടികൂടിയത്.
കൊല്ലം കൊട്ടാരക്കര അറയ്ക്കൽ സ്വദേശിയായ വാഹനത്തിന്റെ യഥാർത്ഥ ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി.
Story Highlights: Fake Registration Tourist bus
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement