മാനസിക വെല്ലുവിളി നേരിടുന്ന 17 വയസുകാരിയുടെ 26 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി

മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ 26 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രത്യേക മെഡിക്കല്‍ സംഘം ശസ്ത്രക്രിയ നടത്തണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. കുഞ്ഞിന് ജീവനുണ്ടെങ്കില്‍ മതിയായ ചികിത്സ നല്‍കണം. കുഞ്ഞിനെ പെണ്‍കുട്ടിയുടെ കുടുംബം ഏറ്റെടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചു. (high court direction to mentally challenges woman petition)
പെണ്‍കുട്ടിയുടെ മാനസികനില പരിഗണിച്ചാണ് കോടതി നടപടി. ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി തേടി പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അയല്‍വാസിയില്‍ നിന്നുമാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. 24 ആഴ്ച വളര്‍ച്ചയെത്തിയാല്‍ ഭ്രൂണത്തെ പുറത്തെടുക്കാനോ ഗര്‍ഭഛിദ്രം നടത്താനോ പാടില്ലെന്നാണ് നിയമം. പെണ്‍കുട്ടിയുടെ ആരോഗ്യനില ഉള്‍പ്പെടെ കണക്കിലെടുത്താണ് കോടതിയുടെ തീരുമാനം.
Story Highlights: high court direction to mentally challenges woman petition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here