ഭരണഘടനയ്ക്ക് അനുസൃതമായ കാര്യങ്ങള്‍ മുഖ്യമന്ത്രിക്ക് മാറ്റാമെങ്കില്‍ ജനാധിപത്യത്തിന് എന്ത് അസ്തിത്വം?; വിമര്‍ശിച്ച് കെ സുധാകരന്‍

ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി ബജറ്റ് സമ്മേളനം നടത്താനുള്ള നീക്കം കേരളത്തിന് ഗുണകരമാകില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണം. ഭരണഘടന അനുശാസിക്കുന്ന അധികാരങ്ങള്‍ ഗവര്‍ണര്‍ക്കുണ്ട്. അത് അംഗീകരിച്ചുകൊടുത്തേ മതിയാകൂ. ഓരോ മുഖ്യന്ത്രിക്കും ഭരണഘടന അനുസൃതമായ കാര്യങ്ങളില്‍ മാറ്റം വരുത്താത്താന്‍ കഴിയുമോ എന്ന് ചോദിച്ച കെ സുധാകരന്‍ അങ്ങനെയെങ്കില്‍ ജനാധിപത്യത്തിന് എന്ത് അസ്തിത്വമാണ് ഉണ്ടാകുകയെന്നും ആഞ്ഞടിച്ചു. (k sudhakaran against government move to avoid governor policy address)
എന്നാല്‍ ബജറ്റ് സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകുമെന്ന സൂചനയാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കുന്നത്. ആവശ്യമായ വിവരങ്ങള്‍ ക്രോഡീകരിച്ച് നല്‍കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നയപ്രഖ്യാപനം എപ്പോള്‍ നടത്തണമെന്ന് പിന്നീട് തീരുമാനിക്കും. ബജറ്റിന് മുന്‍പ് നയപ്രഖ്യാപനം ഇല്ലെങ്കിലും അതിന് ശേഷം വേണ്ടിവരും.
Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ
ജനുവരി പകുതിയോടെ ആരംഭിക്കുന്ന ബജറ്റ് സമ്മേളനം ഇന്നലെ അവസാനിച്ച സമ്മേളനത്തിന്റെ തുടര്‍ച്ചയാകും. കലണ്ടര്‍ വര്‍ഷത്തെ ആദ്യ നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങുന്നതാണ് പതിവ്. എന്നാല്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ച ഗവര്‍ണറെ കൊണ്ട് നയം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നേരത്തെയും നയപ്രഖ്യാപന പ്രസംഗം എന്ന അവസരം മുതലെടുത്ത് സര്‍ക്കാരിനെ ഗവര്‍ണര്‍ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. ഇപ്പോഴും കേന്ദ്രസര്‍ക്കാരിന് എതിരെയുള്ള വിമര്‍ശനങ്ങള്‍ അടങ്ങിയ നയപ്രഖ്യാപനം ഗവര്‍ണര്‍ അത്ര എളുപ്പം ഒപ്പിടുമെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നില്ല. അഥവാ ഒപ്പിട്ടാല്‍ തന്നെ അത് അതേപടി വായിക്കാനും ഇടയില്ല. ഇക്കാരണങ്ങളാല്‍ ആയിരുന്നു നയപ്രഖ്യാപനം പ്രസംഗം നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നത്.
Story Highlights: k sudhakaran against government move to avoid governor policy address
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here