ഗവർണർ പുറത്താക്കിയതിനെതിരെ സെനറ്റംഗങ്ങൾ നൽകിയ ഹർജികൾ ഇന്ന് വീണ്ടും പരിഗണിക്കും

ചാൻസലറായ ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേരള സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട സെർച്ച് കമ്മിറ്റി രൂപീകരണത്തിലെ പ്രശ്നങ്ങളെ തുടർന്നായിരുന്നു നേരത്തെ തന്റെ നോമിനികളായ സെനറ്റ് അംഗങ്ങളെ ചാൻസലറായ ഗവർണർ പിൻവലിച്ചത്.
ഈ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട അംഗങ്ങൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വി.സി നിയമനത്തിനായി ഗവർണർ രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചതടക്കം ഹർജിക്കാർ ചോദ്യം ചെയ്തിട്ടുണ്ട്.
സെർച്ച് കമ്മിറ്റി വിജ്ഞാപനം പിൻവലിക്കണമെന്ന് മുൻ വി.സിയും സെനറ്റും ആവശ്യപ്പെട്ടത് നിയമ വിരുദ്ധമാണെന്നാണ് ഗവർണറുടെ സത്യവാങ്മൂലം. ചാൻസലർ എന്ന നിലയിൽ വി.സി നിയമനം വൈകരുത് എന്ന ഉദേശ്യത്തോടെ സെർച്ച് കമ്മിറ്റി രൂപീകരിച്ച നടപടിയെ സെനറ്റംഗങ്ങൾ എതിർത്തത് തെറ്റാണെന്നും ഗവർണ്ണർ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് ദേവൻ രാമ ചന്ദ്രന്റെ ബഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
Story Highlights: kerala university senate high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here