Advertisement

‘ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഫലമാണ് തോൽവി, പരാജയം താത്കാലികം’; രാകേഷ് സിൻഹ ട്വന്റിഫോറിനോട്

December 14, 2022
Google News 1 minute Read
rakesh sinha about cpim defeat

ഏക സിറ്റിംഗ് സീറ്റിലെ തോൽവിയിൽ പ്രതികരണവുമായി ഹിമാചലിലെ സിപിഐഎം നേതാവ് രാകേഷ് സിൻഹ. പെൻഷൻ പദ്ധതി ആദ്യം ഉന്നയിച്ചത് സിപിഐഎം ആണെങ്കിലും, വോട്ടർമാരെ ഒപ്പം നിർത്താൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്ന് മുൻ എംഎൽഎ രാകേഷ് സിൻഹ ട്വന്റിഫോറിനോട് പറഞ്ഞു. രണ്ട് ബൂർഷ്വാ പാർട്ടികൾ തമ്മിൽ ആയിരുന്നു മത്സരം. ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഫലമാണ് തോൽവി. പരാജയം താൽക്കാലികമാണെന്നും രാകേഷ് സിൻഹ പറഞ്ഞു.

വർഗ ബഹുജന സംഘടനകളെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പാർട്ടി ശക്തമായി തിരിച്ചുവരുമെന്നും രാകേഷ് സിൻഹ വ്യക്തമാക്കി. ‘കോൺഗ്രസിന്റെ നയങ്ങളെയും ജനം എതിർക്കും. പുതിയ പെൻഷൻ പദ്ധതി നടപ്പാക്കിയത് കോൺഗ്രസ്. വോട്ടർമാർ അത് തിരിച്ചറിഞ്ഞില്ല. അടിസ്ഥാന വിഷയങ്ങൾ ചർച്ചയായില്ല. തെരഞ്ഞെടുപ്പ് ഫലത്തെ നോക്കി വിലയിരുത്തേണ്ടതില്ല. കർഷക പ്രശ്‌നങ്ങൾ ഇനിയും ഉയർത്തും’- രാകേഷ് സിൻഹ പ്രതികരിച്ചു.

അതേസമയം, തന്റെ പ്രചോദനം ഇഎംഎസ് നമ്പൂതിരിപ്പാടാണെന്ന് രാകേഷ് സിൻഹ ട്വന്റിഫോറിനോട് പറഞ്ഞു. നമ്പൂതിരിപ്പാടിന്റെ ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: rakesh sinha about cpim defeat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here