ലുസൈലിൽ മെസ്സിയുടെ വിളയാട്ടം; ക്രൊയേഷ്യയ്‌ക്കെതിരെ അർജന്റീന മുന്നിൽ(3-0)

ഖത്തർ ലോകകപ്പിലെ ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ ക്രൊയേഷ്യയ്‌ക്കെതിരെ അർജന്റീന 3 ഗോളിന് മുന്നിൽ. 69 ആം അൽവാരസാണ് തന്റെ രണ്ടാം ഗോളിലൂടെ അർജന്റീനയുടെ ലീഡ് 3 ആയി ഉയർത്തിയത്. ലയണൽ മെസ്സി എന്ന മാന്ത്രികൻ്റെ പാസ്സ് അൽവാരസ് ഗോളാക്കുകയായിരുന്നു. നേരത്തെ 39 ആം മിനിറ്റിൽ അൽവാരസ് ക്രൊയേഷ്യൻ ഗോൾ വല കുലുക്കിയിരുന്നു. 34 ആം മിനിറ്റിൽ സൂപ്പർ തരാം മെസ്സിയാണ് ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ജൂലിയൻ അൽവാരസിനെ ക്രൊയേഷ്യൻ കീപ്പർ ലിവാകോവിച്ച് ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മെസ്സി ഗോളാക്കുകയായിരുന്നു.
Story Highlights: Vintage Messi Run Sets Up Alvarez For Argentina’s Third
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here