മാസത്തിൽ ഒരിക്കൽ ആരാധകരോടൊപ്പം; ‘ഭിന്നശേഷിക്കാരനായ ആരാധകനെ എടുത്ത് വിജയ്’
ആരാധകകരുമായി മാസത്തിൽ ഒരിക്കൽ ചെലവഴിക്കാനുള്ള തീരുമാനം നടപ്പാക്കി തമിഴ് സൂപ്പര്‍ താരം വിജയ്. നവംബർ മാസം ആരാധകരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഡിസംബറിലും താരം ഫാൻ മീറ്റ് സംഘടിപ്പിച്ചത്. ആരാധകർക്കൊപ്പം വിജയ് നിൽക്കുന്ന നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭിന്നശേഷിക്കാരനായ തന്റെ ഒരു ആരാധകനെ വിജയ് കയ്യിലെടുത്തു നിൽക്കുന്ന ചിത്രങ്ങൾ ശ്രദ്ദേയമാണ്.(Actor Vijay recently met with fans at Chennai)
Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ
പൊങ്കലിനോട് അനുബന്ധിച്ച് പുതിയ ചിത്രമായ ‘വാരിസ്’ റിലീസ് ചെയ്യുന്നതിനു മുന്നോടിയായി ആരാധകരെ സജീവമാക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ മത്സരിക്കുകയും നിരവധി സീറ്റുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത വിജയ് മക്കൾ ഇയക്കത്തെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുക്കാനും ആരാധകരുമായുള്ള കൂടിക്കാഴ്ചകൾ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ചെന്നൈയ്ക്കടുത്ത് പനയൂരിലുള്ള വീട്ടിൽ വച്ചാണ് വിജയ് മക്കൾ ഇയക്കം ഫാൻ ക്ലബ് അംഗങ്ങളുമായി വിജയ് കൂടിക്കാഴ്ച നടത്തിയത്. മൂന്ന് ജില്ലകളിലുള്ള അംഗങ്ങളെയും അഡ്മിനിസ്ട്രേറ്റേഴ്സിനെയുമായിരുന്നു വിജയ് വിളിപ്പിച്ചത്.
Story Highlights: Actor Vijay recently met with fans at Chennai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here