Advertisement

റയല്‍ മാഡ്രിഡ് ക്യാമ്പില്‍ പരിശീലനം നടത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ

December 15, 2022
3 minutes Read

ലോകകപ്പില്‍ നിന്ന് പോര്‍ച്ചുഗലിന്‍റെ പുറത്താകലിന് ശേഷം ജന്മനാട്ടില്‍ തിരികെയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്‍റെ മുന്‍ ക്ലബായ റയല്‍ മാഡ്രിഡിന്‍റെ ട്രെയിനിങ് ക്യാമ്പില്‍ പരിശീലനം നടത്തി. മാഡ്രിഡിലെ വാല്‍ദെബെബാസ് ക്യാമ്പിലാണ് ഇന്നലെ റോണോ പരിശീലനത്തിനിറങ്ങിയത്.(cristiano ronaldo on real madrid camp)

Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ

എന്നാല്‍ റയല്‍ മാഡ്രിഡ് ടീമോ താരമോ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ഒന്നും ഇതുവരെ അറിയിച്ചിട്ടില്ല. റൊണാൾഡോയുമായുള്ള കരാർ റദ്ദാക്കിയ കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തേ അറിയിച്ചിരുന്നു. കരാർ റദ്ദാക്കിയെങ്കിലും കരാർ വ്യവസ്ഥ അനുസരിച്ച് താരത്തിന് 17 മില്യൺ പൗണ്ട് നൽകാൻ ക്ലബിന് ബാധ്യതയുണ്ടായിരുന്നു. എന്നാൽ, ഈ തുക തനിക്ക് വേണ്ടെന്ന് ക്ലബിനെ താരം അറിയിച്ചു.

ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള അഭിമുഖം വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. തുടർച്ചയായി മത്സരങ്ങളിൽ പരിഗണിക്കാതെ വന്നതോടെ ടീം കോച്ചിനെതിരെ കടുത്ത വിമർശനവുമായി ക്രിസ്റ്റ്യാനോ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു താരവുമായുള്ള കരാർ റദ്ദാക്കുന്നതിലേക്ക് ടീം മാനേജ്‌മെന്റിനെ നയിച്ചത്.

Story Highlights: cristiano ronaldo on real madrid camp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top