Advertisement

കോഴിക്കോട്ടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്‌; മുൻ മാനേജർ എം.പി.റിജിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

December 15, 2022
1 minute Read

കോഴിക്കോട്ടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ മുൻ മാനേജർ എം.പി.റിജിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പിഎൻബി ലിങ്ക് റോഡ് ശാഖയിൽ നിന്ന് കോടികളുടെ തിരിമറി നടത്തിയ ശേഷം
രണ്ടാഴ്ച ഒളിവിൽ കഴിഞ്ഞ റിജിലിനെ ഇന്നലെ വൈകിട്ടോടെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് ജില്ലാ ക്രൈം ബ്രാഞ്ച് പിടികൂടിയത്.

ബാങ്കിലെ ഉന്നതരും കോർപ്പറേഷൻ അധികൃതരും ചേർന്ന് നടത്തിയ ഗൂഡാലോചനയെന്ന് പ്രതിയായ എം പി റിജിൽ ജാമ്യപേക്ഷയിൽ പറഞ്ഞിരുന്നു. ഇക്കാര്യം അന്വേഷണസംഘം ചോദിച്ചറിയും. ഇന്നലെ രാത്രി വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പ്രതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആയിരുന്നു.

Read Also: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: എം.പി റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

ഇന്നലെ രാത്രിയിലും ഇയാളിൽ നിന്ന് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. 21.29 കോടി രൂപയുടെ തീരുമറിയാണ് റിജിൽ നടതിയത്. 12 കോടി 68 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് കോർപ്പറേഷന്റെ പരാതി.

Story Highlights: Kozhikode Punjab National Bank Scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement