“സങ്കടപ്പെടരുത് ബ്രോ, നിങ്ങൾ ചരിത്രം എഴുതിയവരാണ്”; ഹക്കീമിയെ ചേർത്തുപിടിച്ച് എംബാപ്പെയുടെ ട്വീറ്റ്

ഉജ്ജ്വല പ്രകടനമാണ് ലോകകപ്പിൽ മൊറാക്കോ കാഴ്ചവെച്ചത്. മൊറോക്കോയുടെ മിറാക്കിള്‍ കുതിപ്പില്‍ മുന്നിൽ നിന്ന് നയിച്ച താരങ്ങളില്‍ ഒരാളാണ് അഷ്‌റഫ് ഹക്കീമി. ആരാലും ശ്രദ്ധിക്കപ്പെടാതെ ലോകകപ്പിനെത്തിയ ടീം സെമി ഫൈനൽ കളിച്ചിട്ടാണ് മടങ്ങുന്നത്. പോർച്ചുഗൽ അടക്കമുള്ള വമ്പന്മാരെ കീഴടക്കിയാണ് മൊറോക്കോ സെമിയിലെത്തിയത്. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കൻ ടീം കൂടിയാണ് മൊറോക്കോ.
ഫ്രാൻസിനെതിരെയുള്ള പോരാട്ടത്തിൽ അടിയറവ് പറഞ്ഞതിന് ശേഷം മൈതാനത്ത് തളർന്നിരുന്ന ഹക്കീമിയെ എംബാപ്പെ പിടിച്ചെഴുന്നേൽപ്പിക്കുന്ന രംഗം ഏറെ ഹൃദ്യമായിരുന്നു. കളത്തിന് പുറത്തും അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് ഇരു താരങ്ങളും. ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ സഹതാരങ്ങളാണ് ഇരുവരും.
Don’t be sad bro, everybody is proud of what you did, you made history. ❤️ @AchrafHakimi pic.twitter.com/hvjQvQ84c6
— Kylian Mbappé (@KMbappe) December 14, 2022
ഇപ്പോൾ മൊറോക്കൻ താരം അഷ്‌റഫ് ഹക്കീമിയെ ആശ്വസിപ്പിച്ച് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ പങ്കുവെച്ച ട്വീറ്റാണ് വൈറലാവുന്നത്. ‘സങ്കടപ്പെടരുത് ബ്രോ, നിങ്ങളുടെ നേട്ടത്തിനെയോര്‍ത്ത് എല്ലാവരും അഭിമാനിക്കുന്നു. നിങ്ങള്‍ ചരിത്രമെഴുതി’- ഹക്കീമിയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ട് എംബാപ്പെ ട്വിറ്ററിൽ കുറിച്ചു.
അതേ സമയം ഇന്നലെ നടന്ന രണ്ടാം സെമിഫൈനൽ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഫ്രാൻസ് മൊറോക്കോയെ പരാജയപ്പെടുത്തിയത്. പരാജയപ്പെട്ടെങ്കിലും നിലവിലെ ചാമ്പ്യന്മാരെ വിറപ്പിച്ചിട്ടാണ് മൊറോക്കോ മടങ്ങിയത്. കായിക ലോകത്തിന്റെയൊന്നടങ്കം കയ്യടി നേടിക്കൊണ്ടാണ് ഹക്കീം സിയെച്ചും സംഘവും സെമി ഫൈനൽ വരെ പോരാടിയത്. വളരെ മനോഹരമായാണ് അവർ കളിക്കളത്തിൽ നിറഞ്ഞത്. ചരിത്രങ്ങളെയെല്ലാം മാറ്റിയെഴുതിയാണ് മൊറോക്കോ ഖത്തറിൽ പോരാടിയത്. ഗ്രൂപ്പ് ഘട്ടവും കടന്ന് നോക്കൗട്ടിലും അതേ കുതിപ്പ് തുടർന്നു. ഒടുക്കം സെമിയിൽ നിലവിലെ ചാമ്പ്യന്മാർ കലാശപ്പോരിനായി ആഞ്ഞടിച്ചപ്പോൾ മൊറോക്കോയ്ക്ക് പതറി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here