വൈപ്പിനിൽ സ്വകാര്യ ബസിടിച്ച് ഒരാൾ മരിച്ചു

വൈപ്പിനിൽ സ്വകാര്യ ബസിടിച്ച് ഒരാൾ മരിച്ചു. 68 വയസ്സുള്ള ജോഷിയാണ് മരിച്ചത്. റോഡ് മറികടക്കുന്നതിനിടയിലാണ് പത്ര ഏജന്റ് കൂടിയായ വ്യാപാരി അപകടത്തിൽപ്പെട്ടത്. അയ്യമ്പിള്ളി ഗവ: ആശുപത്രി പരിസരത്ത് കച്ചവടം നടത്തുന്ന മനപ്പിള്ളി ഈട്ടുമ്മൽ കടയക്ക് മുൻപിൽ വെച്ചായിരുന്നു അപകടം.
കട പൂട്ടി റോഡിന്റെ മറുഭാഗത്ത് നിന്നും സൈക്കിൾ എടുക്കാൻ റോഡ് ക്രോസ് ചെയ്യുന്നതിനിടയിലാണ് ബസ് ഇടിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
Story Highlights: Man killed in Bus Accident Vypin
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here