Advertisement

‘നിർമ്മിച്ച സിനിമകളിൽ സംതൃപ്തൻ, പറയാനുള്ളതെല്ലാം ലോകത്തിനു മുമ്പിൽ എത്തിച്ചു’; ബേലാ താർ

December 16, 2022
Google News 2 minutes Read

സിനിമ നിര്‍മ്മിക്കുമ്പോള്‍ കാണികൾ എങ്ങനെ പ്രതികരിക്കും എന്നതിലുപരി പറയാൻ ആഗ്രഹിക്കുന്നത് പൂർത്തീകരിക്കാൻ ആണ് ശ്രമിക്കാറുള്ളതെന്ന് മേളയിലെ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം നേടിയ ഹംഗേറിയൻ ചലച്ചിത്ര പ്രതിഭ ബേലാ താർ.

തൻറെ ഏഴരമണിക്കൂർ ദൈർഘ്യമുള്ള സാത്താൻ ടാങ്കോ എന്ന ചിത്രം ഇപ്പോഴും ജനങ്ങൾ കാണുന്നത് ഇതുകാരണമാണ്. ഇതുവരെ നിർമ്മിച്ച സിനിമകളിൽ സംതൃപ്തനെന്നും പറയാനുള്ളതെല്ലാം ലോകത്തിനു മുമ്പിൽ എത്തിച്ചെന്നും ബെല താർ പറഞ്ഞു.

മറ്റു രാജ്യങ്ങളിലുള്ള ആൾക്കാരെ കാണുന്നതും അവിടുത്തെ സിനിമകൾ കാണുന്നതും തനിക്ക് വളരെ ഇഷ്ടമാണെന്നും ഐഎഫ്എഫ്കെ പോലെയുള്ള ചലച്ചിത്രമേളകൾ അതിനു വേദിയൊരുക്കുകയാണെന്നും ബെല താർ പറഞ്ഞു.

Story Highlights: Satisfied with the films that I made-Bela Thar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here