Advertisement

ആദ്യമായി കിട്ടിയ ശമ്പളത്തിന് ഇളയ സഹോദരന് നൽകിയ സമ്മാനം; ഹൃദയസ്പർശിയായ വിഡിയോ

December 17, 2022
Google News 3 minutes Read

ഹൃദയസ്പർശിയായ നിരവധി വിഡിയോകൾ എന്നും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. അത്തരമൊരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ആദ്യമായി കിട്ടിയ ശമ്പളത്തിന് തന്റെ ഇളയ സഹോദരന് ഒരു ജോഡി പുതിയ സ്‌നീക്കറുകളും സോക്സും കൊണ്ട് സർപ്രൈസ് നൽകുന്നതാണ് വിഡിയോ. ഗുഡ്‌ന്യൂസ് മൂവ്‌മെന്റിന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് ഇതിന്റെ ദൃശ്യങ്ങൾ പങ്കിട്ടിരിക്കുന്നത്. 2 ദശലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്.

ഇപ്പോൾ വൈറലായ വീഡിയോയിൽ, കുട്ടി ഉറങ്ങിക്കിടന്ന ഇളയ സഹോദരന്റെ മുറിയിലേക്ക് പ്രവേശിക്കുന്നതും എന്നിട്ട് സ്‌നീക്കേഴ്‌സിന്റെ പെട്ടി കട്ടിലിൽ വെച്ചിട്ട് അവനെ ഉണർത്തുന്നതും കാണാം. പെട്ടി തുറന്ന് സമ്മാനം കണ്ട സഹോദരന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

“തന്റെ ആദ്യ ജോലിയിൽ നിന്നുള്ള ആദ്യ ശമ്പളത്തിൽ ഉപയോഗിച്ച് തന്റെ ഇളയ സഹോദരന് വാങ്ങിയ ബ്രാൻഡ്-ന്യൂ സോക്സും സ്‌നീക്കറുകളും , ഹൃദ്യമായ നിമിഷം എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. നിരവധി പേരാണ് ആശംസകളും സന്തോഷവും അറിയിച്ചിരിക്കുന്നത്. ജീവിതത്തിൽ ഇനിയും സമ്പാദിക്കാൻ സാധിക്കട്ടെയെന്നും ഭാഗ്യം തേടി വരട്ടെയെന്നും ആളുകൾ കമന്റുകൾ നൽകി.

Story Highlights: Boy uses first pay cheque to buy new sneakers for younger brother

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here