Advertisement

തൃശൂര്‍ കുതിരാന്‍ ദേശീയപാതയിലെ വിള്ളല്‍: നിര്‍മാണത്തില്‍ അപാകതയെന്ന് റിപ്പോര്‍ട്ട്

December 17, 2022
Google News 2 minutes Read

തൃശൂര്‍ കുതിരാന്‍ ദേശീയപാതയിലെ വിള്ളലിൽ കളക്ടര്‍ക്ക് എന്‍എച്ച്എഐ റിപ്പോര്‍ട്ട് കൈമാറി. പാര്‍ശ്വഭിത്തി നിര്‍മാണത്തില്‍ അപാകതയെന്ന് കണ്ടെത്തല്‍. നിര്‍മാണപ്രവര്‍ത്തനം നടന്നത് പദ്ധതിരേഖ അനുസരിച്ചല്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

അടുത്ത മണ്‍സൂണിന് മുമ്പ് പാര്‍ശ്വ ഭിത്തി ബലപ്പെടുത്തണം. പാര്‍ശ്വഭിത്തിയുടെ ചെരിവിന്‍റെ അനുപാതം വര്‍ധിപ്പിക്കണം. വിള്ളലുണ്ടായ റോഡ് തുരന്ന് പരിശോധന നടത്തണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി

ഈ ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് ബലപ്പെടുത്തല്‍ നടത്തണം. പാര്‍ശ്വഭിത്തി വലിപ്പം കൂട്ടുന്നത് സര്‍വീസ് റോഡിനെ ബാധിക്കും. സര്‍വീസ് റോഡിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടതായി വരുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്‍എച്ച്എഐ പ്രൊജക്ട് ഡയറക്ടര്‍ ബിപിന്‍ മധുവാണ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്.

പിഡബ്ലിയുഡി വിദഗ്ധ സംഘത്തിന്‍റെ റിപ്പോര്‍ട്ടും കലക്ടര്‍ക്ക് കൈമാറി. നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടുന്നതാണ് ഇവരുടേയും റിപ്പോര്‍ട്ട്. തിങ്കളാഴ്ച റവന്യൂ മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ പറഞ്ഞു. യോഗത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

Story Highlights: Crack kuthiran tunnel National Highway: Reported as defect in construction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here