‘മാളികപുറത്ത് തുണിയെറിയൽ, ശ്രീകോവിലിന് ചുറ്റും മഞ്ഞപ്പൊടി വിതറൽ, ഇവയെല്ലാം അനാചാരം’ : തന്ത്രി കണ്ഠരര് രാജീവര്

ദർശനപുണ്യം തേടി ലക്ഷക്കണക്കിന് ഭക്തരെത്തുന്ന ശബരിമലയിൽ ആചാര അനുഷ്ഠാനങ്ങൾക്ക് പ്രാധാന്യമേറെയാണ്. എന്നാൽ തെറ്റിദ്ധാരണകൾ കാരണം ഭക്തരിൽ ചിലർ അനാചാരങ്ങളിലേക്കും വഴിമാറുന്നുണ്ട്. അനാചാരങ്ങൾ വെടിയാൻ ഗുരുസ്വാമിമാർ മുൻകൈയെടുക്കണമെന്ന് ഓർമിപ്പിക്കുകയാണ് ക്ഷേത്രം തന്ത്രി. ( sabarimala wrong rituals )
കന്നി അയ്യപ്പന്മാർ ശരംകുത്തിയിലെ ആൽമരത്തിൽ ശരക്കോൽ കുത്തുന്നത് ആചാരം. എന്നാല് പുരാണങ്ങളിൽ പ്രതിബാധിച്ചിട്ടുള്ള പവിത്ര ഭൂമികയായ ശബരി പീഠത്തിൽ ശരം കുത്തി മലചവിട്ടുകയാണ് ഭക്തരിൽ ചിലർ. തുടർന്ന് ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തേക്ക് പോകും. പണ്ട് ആരോ ചെയ്ത പ്രവർത്തി ആചാരങ്ങളുടെ ഭാഗമെന്നു തെറ്റിദ്ധരിച്ചു ചിലർ.
‘ഇതെല്ലാം അനാചാരങ്ങളാണ്. ശരംകുത്തിയിൽ ശരംതറച്ചിട്ട് വേണം വരാൻ’- ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്. മണിമണ്ഡപത്തിൽ ഭസ്മം വിതറുന്നതും മാളികപ്പുറം ക്ഷേത്രത്തിന് മുകളിലേക്ക് പട്ട് വലിച്ചെറിയുന്നതും തേങ്ങയുരുട്ടുന്നതുമെല്ലാം ആചാരങ്ങളുടെ ഭാഗമല്ലെന്ന് ക്ഷേത്രം തന്ത്രി പറഞ്ഞു.
Read Also: ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയം; പ്രത്യേക ക്യൂ സജ്ജീകരിച്ചിട്ടില്ല
‘മാളികപുറത്ത് തുണിയെറിയുന്നു. മഞ്ഞപ്പൊടി ശ്രീകോവിലിന് ചുറ്റും വിതറുന്നു. മണി മണ്ഡപത്തിൽ ഭസ്മം വിതറുന്നു. ഇതെല്ലാം അനാചാരമാണ്’- തന്ത്രി പറഞ്ഞു.
പുണ്യ നദിയായ പമ്പയേയും പരിപാവനമായ ഭസ്മക്കുളത്തേയുമെല്ലാം മലീമസമക്കുന്നതിലും അനാചാരങ്ങൾക്ക് പങ്കുണ്ട്… ആചാരാനുഷ്ഠാനങ്ങൾ ഭക്തർക്ക് പകർന്നു നൽകുന്നതിൽ ഗുരു സ്വാമിമാർ മുൻകൈയ്യെടുക്കണമെന്നാണ് തന്ത്രിയുടെ പക്ഷം.
Story Highlights: sabarimala wrong rituals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here