Advertisement

സ്റ്റേഷനിലെ കാന്റീൻ അടുക്കളയിൽ യുവതിക്കു നേരെ പീഡന ശ്രമം: പൊലീസുകാരന് സസ്പെൻഷൻ

December 18, 2022
Google News 1 minute Read

യുവതിക്കു നേരെ പീഡനശ്രമം നടത്തിയ പൊലീസുകാരന് സസ്പെൻഷൻ. ആറന്മുള സ്റ്റേഷനിലെ സിപിഒ സജീഫ് ഖാനെയാണ് സസ്പെൻഡ് ചെയ്തത്.

Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി

കഴി‍ഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. സ്റ്റേഷനിലെ കാന്റീൻ അടുക്കളയിൽ വച്ച് യുവതിയെ പൊലീസുകാരൻ അപമാനിച്ചു. തുടർന്ന് യുവതി സ്റ്റേഷനിലെ വനിതാ പൊലീസുകാരോട് വിവരം പറയുകയും അവരുടെ നേതൃത്വത്തിൽ പത്തനംതിട്ട വനിത സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

യുവതിയുടെ പരാതി ആദ്യം ഒതുക്കി തീർക്കാൻ ശ്രമിച്ചെങ്കിലും പരാതിയിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയതോടെ പൊലീസുകാരൻ ഒളിവിൽ പോകുകയായിരുന്നു.

Story Highlights: Attempted molestation: Policeman suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here