തൃശൂരിലെ ശക്തൻ ബസ് സ്റ്റാൻഡില്‍ മദ്യപസംഘങ്ങൾ തമ്മിൽ അടിപിടി; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

തൃശൂരിൽ മദ്യപസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്. ശക്തൻ ബസ് സ്റ്റാൻഡില്‍ ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു അക്രമം. സംഭവത്തില്‍ ആലപ്പുഴ സ്വദേശി ഹരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ പനമുക്ക് സ്വദേശി അനിലും മറ്റൊരു സ്ത്രീയും തൃശ്ശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍റില്‍ സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.
Read Also: തിരുവനന്തപുരം ജനറല്‍ ആശുപത്രി വളപ്പില്‍ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ അടിപിടി; അടിയുടെ തുടക്കം തമ്പാനൂരിലെ ബാറില്‍ നിന്ന്
ഇതിനിടെ നടത്തറ സ്വദേശി നിതിനും ആലപ്പുഴ സ്വദേശി ഹരിയും എത്തി അനിലിനെ മദ്യപിക്കാൻ കൂട്ടിക്കൊണ്ടു പോയി. മദ്യപാനത്തിനിടെ ഇവർ തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ ഹരി ഫ്ലക്സും തെർമോക്കോളും മുറിക്കാൻ ഉപയോഗിക്കുന്ന ബ്ലേഡ് കൊണ്ട് അനിലിനെ വെട്ടുകയായിരുന്നു. കഴുത്തിന് ഗുരുതര പരിക്കേറ്റ അനിലിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഘര്‍ഷം കണ്ട് തടയാന്‍ ചെന്നപ്പോഴാണ് മുരളിക്ക് പരിക്കേറ്റത്. മുരളിയുടെ കഴുത്തിലും കെെയ്യിലും ആണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ് ഏറെ നേരം ചോരവാര്‍ന്ന് കിടന്ന മുരളിയെ ആംബുലൻസിലാണ് ജില്ലാ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. നാട്ടുകാര്‍ തടഞ്ഞ് വെച്ച നിതിനെയും ഹരിയേയും ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതര പരിക്കേറ്റ മുരളിയേയും അനിലിനേയും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
Story Highlights: fight between liquor gangs Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here