ഖത്തർ ദേശീയ ദിനം ഇന്ന്; പൊതു അവധി, രാജ്യമെങ്ങും ആഘോഷം

ഖത്തർ ദേശീയ ദിനം ഇന്ന്. ദേശീയ ദിനം പ്രമാണിച്ച് രാജ്യമെങ്ങും ആഘോഷം. ആധുനിക ഖത്തറിന്റെ ശിൽപ്പിയായ ഷെയ്ഖ് അഹ്മദ് ബിൻ ജാസിം ബിൻ മുഹമ്മദ് ആൽഥാനി 1878 ഡിസംബർ 18ന് അധികാരമേറ്റതിന്റെയും ഐക്യരാഷ്ട്രമായുള്ള ഖത്തറിന്റെ ഏകീകരണത്തിന്റെയും ഓർമ്മ പുതുക്കുന്ന ദിനമാണ് ഡിസംബർ 18.(qatar national day)
വിവിധ പരിപാടികളാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുങ്ങുന്നത്. ലോകകപ്പിന്റെ ഫൈനൽ ദിനം കൂടിയാണ് ഇന്ന്. അതുകൊണ്ട് തന്നെ ഇത്തവണ ദേശീയ ദിനാഘോഷത്തിന് മാറ്റു കൂടും. അർജന്റീനയും ഫ്രാൻസും തമ്മിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ജേതാക്കളുമായി ലുസെയ്ൽ ബൗലെവാർഡിൽ പരേഡും നടക്കും.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
ദേശീയ ദിനത്തിന്റെ ഭാഗമായി നിരവധി തടവുകാർക്ക് മോചനം നൽകാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനി ഉത്തരവിട്ടു. ദേശീയ ദിനത്തിന്റെ ഭാഗമായുള്ള പ്രധാന എയർ ഷോ ഇന്ന് ഉച്ചയ്ക്ക് 3.15 മുതൽ 3.35 വരെ ലുസെയ്ൽ ബൗലെവാർഡിന്റെ ആകാശത്ത് നടക്കും. ദേശീയ ദിനാഘോഷങ്ങളുടെ ഔദ്യോഗിക വേദിയായ ഉംസലാൽ മുഹമ്മദിലെ ദർബ് അൽ സായിയിലെ ആഘോഷങ്ങളും ഇന്ന് സമാപിക്കും.
Story Highlights: qatar national day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here