5ജി കേരളത്തിലും: നാളെ മുതൽ കൊച്ചിയിൽ

കേരളത്തിൽ നാളെ മുതൽ 5ജി സേവനത്തിനു തുടക്കം. കൊച്ചി നഗരത്തിൽ റിലയൻസ് ജിയോയാണ് നാളെ മുതൽ 5ജി സേവനം നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. നഗരത്തില്‍ എയര്‍ടെല്‍ 5ജി സേവനവും ലഭിച്ചു തുടങ്ങി ( 5G in kochi tomorrow ).
ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്ത മേഖലകളിലാണ് 5ജി ലഭ്യമാക്കുക. ഡിസംബർ അവസാനത്തോടെ രാജ്യത്തെ എല്ലാ താലൂക്കുകളിലും 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് റിലയൻസ് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ ഒന്നിന് 5ജി സേവനങ്ങൾ ആരംഭിച്ചതു മുതൽ ടെലികോം ഓപ്പറേറ്റർമാർ ഇന്ത്യയിലെ 50 നഗരങ്ങളിൽ കവറേജ് വിപുലീകരിച്ചിട്ടുണ്ട്. വോഡഫോൺ ഐഡിയ (വിഐ), ബിഎസ്എൻഎൽ ഉൾപ്പെടെയുള്ള മറ്റു ടെലികോം ഓപ്പറേറ്റർമാർ അവരുടെ 5ജി സേവനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
5ജി സേവനം ലഭ്യമായ ഇന്ത്യയിലെ 50 നഗരങ്ങളുടെ ലിസ്റ്റ് കേന്ദ്രം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള ടയർ 1, ടയർ 2 നഗരങ്ങളിലാണ് ആദ്യമായി 5ജി സേവനം ലഭ്യമായത്. കേരളത്തിൽ നിന്ന് കൊച്ചിയായിരുന്നു ലിസ്റ്റിലുണ്ടായിരുന്നത്.
Story Highlights: 5G in kochi tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here